HOME
DETAILS
MAL
മിണ്ടാപ്രാണികള്‍ക്കും രക്ഷയില്ല; തത്ത വില്‍പ്പന സംഘം സജീവം
backup
May 29 2016 | 20:05 PM
പടിഞ്ഞാറങ്ങാടി: മിണ്ടാപ്രാണികള്‍ക്കും ഇന്ന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു. സ്വതന്ത്രമായി പാറി നടക്കേണ്ട പക്ഷികള്‍ക്ക് അതിനുള്ള അവസരം പോലും നല്‍കാതെ കൂട്ടിലടച്ച് പീഡിപ്പിക്കുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് വന പ്രദേശങ്ങളില്‍ നിന്നും പിടികൂടുന്ന തത്തകളെ തെരുവോരങ്ങളില്‍ വില്പനക്ക് വെക്കുന്ന സംഘം സജീവം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം സംഘങ്ങള്‍ കേരളത്തില്‍ എത്തുന്നത്.
അധികവും തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ചെറിയ കാര്‍ട്ടൂണ്‍ പെട്ടികളില്‍ കുത്തിനിറച്ച രീതിയില്‍ കേരളത്തിലെ ടൗണുകളില്‍ എത്തിക്കുന്ന തത്തകളെ റോഡരുകില്‍ പ്രദര്‍ശനത്തിന് വെച്ചു കൊണ്ടാണ് വില്പന നടത്തുന്നത്.
150 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കുന്നു. കുട്ടികളെയും, മറ്റും ആകര്‍ഷിക്കുന ഇനങ്ങളായത് കൊണ്ട് ആവശ്യക്കാരും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."