ഇസ്‌ലാമിക് സര്‍വകലാശാല രാജ്യാന്തര സമ്മേളനം: ഡോ. ബഹാഉദ്ദീന്‍ നദ്‌വി മൊറോക്കോവിലേക്ക്
മലപ്പുറം: മൊറോക്കോയിലെ റബാത്ത് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡി (എഫ്.യു.ഐ.ഡബ്ലു) നു കീഴിലെ സര്‍വകലാശാല പ്രതിനിധികള്‍ക്കുള്ള ഏഴാമത് രാജ്യാന്തര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മൊറോക്കോവിലേക്ക് തിരിച്ചു.
13,14 തിയതികളില്‍ തലസ്ഥാന നഗരിയായ റബാത്തിലെ ഇസിസ്‌കോ ആസ്ഥാനത്തു വച്ചാണ് പരിപാടി നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഫെഡറേഷനു കീഴിലുള്ള സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കും.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ ഉന്നമനത്തിനും ഏകോപനത്തിനുമായി 1987ലാണ് ഫെഡറേഷന്‍ രൂപീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 314 സര്‍വകലാശാലകള്‍ക്കാണ് നിലവില്‍ ഇതില്‍ അംഗത്വമുള്ളത്. ഇന്ത്യയില്‍ നിന്ന് ദാറുല്‍ഹുദാക്ക് പുറമെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ, ജാമിഅ ഹംദര്‍ദ് എന്നീ സര്‍വകലാശാലകളും അംഗങ്ങളാണ്.
16ന് സഊദിയിലേക്ക് തിരിക്കുന്ന ഡോ. ബഹാഉദ്ദീന്‍ നദ്‌വി വിവിധയിടങ്ങളില്‍ പര്യടനം നടത്തും. 24 ന് ബഹ്‌റൈനിലെത്തുന്ന അദ്ദേഹം 26 നു കേരളത്തിലേക്കു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."