അണ്ടര്‍-19 ക്രിക്കറ്റ് വേള്‍ഡ് കപ്പ്: ഇന്ത്യ സെമിയില്‍
ക്യൂന്‍സ്ടൗണ്‍: ഐ.സി.സി അണ്ടര്‍-19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്ക് പ്രവേശനം നേടിയത്. 131 റണ്‍സിന്റെ വന്‍ വിജയം നേടിയാണ് ഇന്ത്യ സെമിയിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ 50 ഓവറില്‍ 266 റണ്‍സിന്റെ ലക്ഷ്യമാണ് ബംഗ്ലാദേശിന്റെ മുമ്പില്‍ ഉയര്‍ത്തിയത്. എന്നാല്‍, 42.1 ഓവറില്‍ 134 റണ്‍സില്‍ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുബ്മാന് ഗില്ലി(86)ന്റെയും അഭിഷേക് ശര്‍മ(50) അര്‍ധസെഞ്ചുറിയുടെ മികവില്‍ മികച്ച ടോട്ടല്‍ പടുത്തുയുര്ത്തുകയായിരുന്നു. 40 റണ്‍സെടുത്ത നായകന് പൃഥി ഷാ മികച്ച പിന്തുണ നല്കി.
രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശില്‍ ഓപണര്‍ പിണക് ഘോഷ് (43) ആണ് ടീമിന്റെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തി നാഗര്‍കോട്ടി ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുമ്പിലെത്തി. ശിവം മാവി, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അനുകുല്‍ റോയ് ഒരു വിക്കറ്റ് വീഴ്ത്തി.
പാകിസ്താനാണ് സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി. സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാണ് പാകിസ്താന് സെമിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."