HOME
DETAILS
MAL
മകന് തെറ്റുകാരനാണെങ്കില്‍ നടപടി നേരിടണം: വിജയന് പിള്ള
backup
January 26 2018 | 08:01 AM
തിരുവനന്തപുരം: വിദേശത്ത് നിന്നും പണം തട്ടിയെന്ന ആരോപണം നേരിടുന്ന മകന് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്ന് വിജയന് എം.എല്‍.എ. പ്രശ്നങ്ങളെ കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍, അച്ഛന് ഇടപെടേണ്ട എന്നാണ് പറഞ്ഞത്. അതിനാല്‍ അത് മകന് തന്നെ നോക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
എന്നാല്‍, തനിക്ക് മകന്റെ ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും എം.എല്‍.എ പറഞ്ഞു. പൊതുജീവിതത്തില്‍ ആരെയും ഇതുവരെയും അറിഞ്ഞുകൊണ്ട് പറ്റിച്ചിട്ടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചിട്ടുള്ളതാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."