HOME
DETAILS

സിഹ്‌റില്‍ 'വിചിന്തന'ത്തിനു മറുപടിയുമായി 'ശബാബ് '; മുജാഹിദ്് ലയനത്തിലെ ഭിന്നത പ്രസിദ്ധീകരണ രംഗത്തേക്ക്

  
backup
February 11 2017 | 19:02 PM

%e0%b4%b8%e0%b4%bf%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

മലപ്പുറം: മുജാഹിദ് ഐക്യം രണ്ടു മാസം തികയും മുന്‍പേ സംഘടനയില്‍ വീണ്ടും ആശയകലാപം. ഐക്യത്തിനിടെയും നീറിപ്പുകഞ്ഞ സിഹ്‌റ് (മാരണം) വിവാദം പുതിയ തലത്തിലേക്കെത്തി.  കഴിഞ്ഞ ആഴ്ച ഇറങ്ങിയ കെ.എന്‍.എം മുഖപത്രം വിചിന്തനം വാരികയിലെ 'ഒരു വിശദീകരണം'എന്ന വിവാദ ലേഖനത്തിന് മറുപടിയുമായി  മടവൂര്‍ വിഭാഗം മുഖപത്രമായ ശബാബ് വാരിക പുതിയ ലക്കം പുറത്തിറങ്ങിയതോടെയാണ് ആശയകലാപം രൂക്ഷമായത്.
സിഹ്‌റ് ബാധിക്കുമെന്ന അര്‍ഥത്തില്‍ വിചിന്തനത്തില്‍ എ. അസ്ഗറലിയുടേയും എം. അബ്ദുറഹിമാന്‍ സലഫിയുടേയും പേരില്‍ വന്ന ലേഖനത്തിനാണ് 'സിഹ്‌റും വിവാദങ്ങളും' എന്ന തലക്കെട്ടില്‍ ഈ ലക്കം ശബാബ് വാരിക മറുപടി പ്രസിദ്ധീകരിച്ചത്. ഇരുപക്ഷത്തേയും ലയനകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അബ്ദുറഹ്മാന്‍ സലഫിയും എ. അസ്ഗറലിയും ചേര്‍ന്നെഴുതിയ വിചിന്തനത്തിലെ ലേഖനത്തെ തുടര്‍ന്ന്   കെ.എന്‍.എം സംഘടനാകാര്യ ചുമതലയുള്ള സെക്രട്ടറി അസ്ഗറലി നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിരുന്നു.
സിഹ്‌റ് അന്ധവിശ്വാസമാണെന്നും ഫലസിദ്ധിയില്ലെന്നുമെന്ന രീതിയില്‍  1982ല്‍ കെ.എന്‍.എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ അല്‍മനാറില്‍  എഡിറ്ററായിരുന്ന മൂസ വാണിമേല്‍ എഴുതിയ ലേഖനമാണ്  ഈ ലക്കം ശബാബ് വാരിക നേതൃത്വത്തിനു മറുപടിയായി പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി നന്‍മ  ചെയ്യാനോ തിന്‍മ ചെയ്യാനോ അല്ലാഹുവിനു മാത്രമേ കഴിയൂ. അതുകൊണ്ട് സിഹ്‌റ് എന്ന ഒന്നില്ലെന്നും, ഉണ്ടെന്നും ഫലിക്കുമെന്നും വിശ്വസിക്കല്‍ ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആണെന്നും ലേഖനത്തില്‍  പറയുന്നു.
സിഹ്‌റ് ബാധിക്കുമോ എന്ന കാര്യത്തില്‍ മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനം എടുക്കുന്നത് വരെ ഇക്കാര്യം പൊതുവേദികളില്‍ ചര്‍ച്ചയാക്കരുതെന്നായിരുന്നു ഇരുവിഭാഗവും തമ്മില്‍ ഐക്യസമയത്തുണ്ടായിരുന്ന ധാരണ.
ഇതിനു വിരുദ്ധമാണ് വിചിന്തനത്തില്‍ രണ്ടു സംഘടനകാര്യ സെക്രട്ടറിമാരുടെ പേരില്‍ സിഹ്‌റ് ഫലിക്കുമെന്ന പേരില്‍ ലേഖനം വന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. ഇതിനെതിരേ പുതിയ ലേഖനമെന്നതിനു പകരം മുന്‍ യോജിപ്പു കാലത്ത് അല്‍മനാര്‍ കൊടുത്ത ലേഖനം തന്നെ പുനര്‍ വായനക്കു നല്‍കിയാണ് ആശയപോരാട്ടത്തിനു മടവൂര്‍ വിഭാഗവും രംഗത്തിറങ്ങിയത്.
ഐക്യ ധാരണയനുസരിച്ച് ഇരുപക്ഷത്തുമുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങള്‍ അതേപടി തുടരണമെന്നായിരുന്നു തീരുമാനം. ഔദ്യോഗിക വിഭാഗം അല്‍മനാര്‍, വിചിന്തനം എന്നിവയും മടവൂര്‍ വിഭാഗം  അത്തൗഹീദ്,ശബാബ്, പുടവ എന്നിവയുമാണ് തുടരുന്നത്.  കഴിഞ്ഞ ഡിസംബറിലാണ്  കോഴിക്കോട്ട് ഇരുവിഭാഗം മുജാഹിദുകളും  ഐക്യസമ്മേളനം നടത്തിയത്. എന്നാല്‍ 2002ല്‍   ആശയപരമായ വിഷയങ്ങളുടെ പേരില്‍ പിളര്‍ന്ന മുജാഹിദിലെ ഇരുവിഭാഗവും ചേരിതിരിഞ്ഞു വര്‍ഷങ്ങളോളം ഖണ്ഡനങ്ങള്‍ നടത്തിയിരുന്ന അടിസ്ഥാന വിഷയങ്ങളെകുറിച്ച് ഭാവി നിലപാട് എന്തായിരിക്കണമെന്ന് ഐക്യ സമയത്ത് വ്യക്തമാക്കിയിരുന്നില്ല. കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് 35 പേരും മടവൂര്‍ വിഭാഗത്തില്‍ നിന്ന് 15 പേരും ഉള്‍പ്പെടെ 50 അംഗ എക്‌സിക്യൂട്ടിവിന് ഐക്യ സമ്മേളനം രൂപംനല്‍കി  രണ്ടുമാസം പിന്നിടുമ്പോഴും ഇതുവരെ ഈ സമിതി യോഗവും ചേര്‍ന്നിട്ടില്ല. പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയും പ്രധാന നേതാവ് ഡോ.ഹുസൈന്‍ മടവൂരും വിദേശ പര്യടനത്തിലായിരിക്കെയാണ് കെ.എന്‍.എമ്മില്‍ വീണ്ടും ആശയപോരാട്ടം മറനീക്കി പുറത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago