HOME
DETAILS

കേസ് പിന്‍വലിക്കാമെന്ന് എം.എ ബേബിയുടെ ഉറപ്പ്; കമല്‍ സി ചവറ പട്ടിണി സമരം പിന്‍വലിച്ചു

  
backup
February 11 2017 | 19:02 PM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

തൃശൂര്‍: എഴുത്തുകാരന്‍ കമല്‍ സി ചവറ സാഹിത്യ അക്കാദമിക്ക് മുന്നില്‍ നടത്തിയിരുന്ന പട്ടിണി സമരം പിന്‍വലിച്ചു. കമല്‍ സിക്കെതിരേ ചുമത്തിയ രാജ്യദ്രോഹ കുറ്റം പിന്‍വലിക്കാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സമര പന്തലില്‍ എത്തി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും കോടതിയില്‍ കമല്‍ സി ചവറക്ക്  അനൂകൂലമായ റിപ്പോര്‍ട്ട് നല്‍കി നിയമനടപടികള്‍ അവസാനിപ്പിക്കുമെന്നും എം.എ ബേബി പറഞ്ഞു.
സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിപരീതമായാണ് ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബേബി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, എന്‍.ആര്‍ ഗ്രാമപ്രകാശ് എന്നിവരും ബേബിക്കൊപ്പം ഉണ്ടായിരുന്നു. കമല്‍ സി ചവറക്ക്  എം.എ ബേബി നാരങ്ങ നീര് നല്‍കി സമരം അവസാനിപ്പിച്ചു.
തന്റെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് കമല്‍ സി ചവറ പറഞ്ഞു. തനിക്കും നദീറിനും എതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് ബേബി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യു.എ.പി.എ കേസുകള്‍ സംബന്ധിച്ച് സി.പി.എമ്മിന് ഇപ്പോഴും വ്യക്തമായ നിലപാടില്ല. യു.എ.പി.എ ദുരുപയോഗം തടയുമെന്ന് മാത്രമാണ് സി.പി.എം നേതാക്കള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അഥവാ,   സി.പി.എം നേതാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്തില്ലെന്നാണ് അതിന്റെ അര്‍ത്ഥം. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയാണ് വേണ്ടത്. അതിനെതിരായ സമരങ്ങളില്‍ തുടര്‍ന്നും പങ്കാളിയാകുമെന്നും കമല്‍ സി ചവറ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago