ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാംസ്കാരിക ആഭാസത്തിന്റെ ഇടമായി മാറി: ഡോ. ബിജു
തിരുവനന്തപുരം: നവ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാംസ്കാരിക ആഭാസത്തിന്റെ ഇടമായി മാറിയെന്ന് ചലച്ചിത്ര സംവിധായകന് ഡോ. ബിജു. സംസാരിക്കുന്നതില്‍ നിന്നുള്ള ഏതെങ്കിലും വാചകങ്ങള്‍ അടര്‍ത്തിമാറ്റി സെന്സേഷനലാക്കുന്ന രീതിയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടേത്.
മാനവീയം വീഥിയിലെ തെരുവ് പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ സാംസ്കാരിക വിനിമയം എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല,സംസ്കാരം,സാഹിത്യം തുടങ്ങിയ മേഖലകളെ കൈകാര്യം ചെയ്യാന്‍ പത്രമാധ്യമങ്ങള്‍ അഭിരുചികള്‍ ഉള്ളവരെയാണ് നിയോഗിക്കുക. എന്നാല്‍ ചാനല്‍ യുഗത്തിലേക്ക് എത്തിയതോടെ ഓരോ ദിവസവും വ്യത്യസ്തങ്ങളായ വിഷയം ചര്‍ച്ച ചെയ്യാന്‍ അവതാരകന് നിര്‍ബന്ധിതനാവുകയാണ്.
കുറ്റകൃത്യങ്ങള്‍ മാത്രം അവതരിപ്പിക്കാനുള്ള പരിപാടികള്‍ പോലും ചാനലിന്റെ ഭാഗമായി മാറി. അതേസമയം നവ മാധ്യമത്തിലൂടെ ഒരു പ്രമുഖ താരത്തെ വിമര്‍ശിച്ചാല്‍ സ്ത്രീകളെ പോലും അങ്ങേയറ്റം അധിക്ഷേപിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."