പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി
കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരോട് വിട്ടുവീഴ്ച വേണ്ടെന്നും പിഴയീടാക്കണമെന്നും ദക്ഷിണമേഖല എ.ഡി.ജി.പി ബി. സന്ധ്യ ഉത്തരവിട്ടു.
പരിശോധന കാമറയില്‍ പകര്‍ത്താനും പരമാവധി പേര്‍ക്ക് നോട്ടിസ് നല്‍കാനും കണക്കു സമര്‍പ്പിക്കാനുമാണു നിര്‍ദേശം. ഇതുസംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് മുന്‍നിര്‍ത്തിയാണു പൊലിസ് നടപടി.
ഫെബ്രുവരി 28 വരെയാണ് ആദ്യഘട്ട പരിശോധന നടക്കുക. നിയമലംഘനത്തിനു വലയിലായവരുടെ കണക്ക് മാര്‍ച്ച് രണ്ടിനകം പൊലിസ് ആസ്ഥാനത്ത് എത്തിക്കണമെന്നാണു നിര്‍ദേശം. മോട്ടോര്‍ വെഹികിള്‍ ആക്ട് 128 പ്രകാരം 100 രൂപയാണ് ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ ഈടാക്കുന്ന പിഴ. വാഹനമോടിക്കുന്നയാളാണ് ഇത് വഹിക്കേണ്ടത്.
ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികരും ഹെല്‍മറ്റ് ധരിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2015 ആഗസ്റ്റ് 19ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."