പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ചെയര്‍മാന്റെ ഭീഷണി
ഒറ്റപ്പാലം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ചെയര്‍മാന്റെ വധഭീഷണി.
നെഹ്റു ഫാര്‍മസി കോളജിലെ നാല് വിദ്യാര്‍ഥികള്‍ക്കാണ് നെഹ്റു ഗ്രൂപ്പ് കോളജുകളുടെ ചെയര്മാന് പി. കൃഷ്ണദാസിന്റ ഭീഷണി.
വിദ്യാര്‍ഥികള്‍ക്കു നേരേയുള്ള അച്ചടക്കനടപടി ചോദ്യം ചെയ്തതിന് തങ്ങളുടെ രക്ഷിതാക്കളെ ചെയര്മാന് വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
'കൂടുതല്‍ കളിച്ചാല്‍ മക്കളെ ഇനി ഹോസ്പിറ്റലിലോ മോര്‍ച്ചറിയിലോ കാണേണ്ട ഗതി വരും' എന്നും 'അതിനുള്ള പണവും സ്വാധീനവും തനിക്കുണ്ടെന്നുമാണ് കൃഷ്ണദാസ് തങ്ങളുടെ രക്ഷിതാക്കളോട് പറഞ്ഞതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതുസംബന്ധിച്ച് പൊലിസില്‍ പരാതിപ്പെടാനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതാനും ഒരുങ്ങുകയാണ് ഈ വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."