തൊഴില്‍ മേഖലയിലെ പ്രതിസന്ധി സഊദിയില്‍ നിന്ന് കാല്‍ലക്ഷം വിദേശ
റിയാദ്: സഊദി തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും തൊഴില്‍ മന്ത്രാലയത്തിന്റെ മറ്റു കര്‍ശന നടപടികളും മൂലം കാല്‍ ലക്ഷത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ കൊഴിഞ്ഞു പോയതായി റിപ്പോര്‍ട്ട്.
ശക്തരായ മാനവ വിഭവശേഷി എന്ന് വിശേഷിപ്പിക്കുന്ന എന്‍ജിനീയര്‍ വിഭാഗത്തിന്റെ കൊഴിഞ്ഞു പോക്ക് സഊദി തൊഴില്‍ മേഖലയുടെ പ്രതിസന്ധിയാണ് പ്രകടമാക്കുന്നത്.
സഊദി എന്‍ജിനീയറിങ് കൗണ്‍സിസില്‍ ഇതുവരെ 2,09,892 എന്‍ജിനീയര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ പത്തു ശതമാനം മാത്രമാണ് സ്വദേശികള്‍.
രാജ്യത്ത് 1,90,392 വിദേശ എന്‍ജിനീയര്‍മാരുള്ളപ്പോള്‍ സ്വദേശി എന്‍ജിനീയര്‍മാര്‍ വെറും 19,500 ആണ്.
സഊദിയിലെ വിദേശ എന്‍ജിനീയര്‍മാരില്‍ രണ്ടണ്ടാംസ്ഥാനം 13 ശതമാനമുള്ള ഇന്ത്യന്‍ എന്‍ജീയര്‍മാര്‍ക്കാണ്.
ഇന്ത്യയില്‍ നിന്നും 26,693 എന്‍ജിനീയര്‍മാരാണ് രാജ്യത്തു തൊഴില്‍ മേഖലയിലുള്ളത്.
ഏറ്റവും കൂടുതല്‍ പേര്‍ ഈജിപ്തുകാരാണ്. വിദേശ എന്‍ജിനീയര്‍മാരില്‍ 37 ശതമാനവും (79,537 പേര്‍) ഈജിപ്തുകാരാണ്. പത്തു ശതമാനമായ 22,161 എന്‍ജീയര്‍മാരുമായി ഫിലിപ്പൈന്‍സിനാണ് മൂന്നാംസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."