ഒത്തു പിടിച്ചാല്‍ മലയും പോരും
ഒരു മാസത്തോളം നീണ്ടുനിന്ന ലോ അക്കാദമി സമരം അവസാനിച്ചിരിക്കുകയാണ്. കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കാന്‍ ഒരു മാസം വേണ്ടിവന്നുവെന്നതു സര്‍ക്കാറിന് അപമാനമാണ്. കൃത്യമായ തെളിവോടെ രേഖാമൂലം നല്‍കിയ പരാതികളും പോരാട്ടവും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാടാണു കാര്യങ്ങള്‍ ഇത്രയും വൈകിച്ചത്.
ഒറ്റയ്ക്കു നടത്തിയാല്‍ എങ്ങുമെത്തില്ലെന്ന ബോധത്തോടെ കൊടിനിറങ്ങള്‍ മറന്നു സമരാഗ്നി തീര്‍ത്ത വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം പ്രശംസനീയമാണ്. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വച്ചു നിയമകോളജിനു നിയമം നിര്‍മിച്ചു നല്‍കിയ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം ഇത്തരം വിഷയങ്ങളില്‍ ഇനിയുമുണ്ടാകട്ടെ. ഒത്തു പിടിച്ചാല്‍ മലയും പോരുമെന്ന ചൊല്ല് ഇവിടെ അന്വര്‍ഥമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."