HOME
DETAILS

ഹജ്ജ് സബ്‌സിഡി തുടരണം

  
backup
February 11 2017 | 23:02 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b4%a3%e0%b4%82

ഭരണഘടനാപരമായ അവകാശമായതിനാല്‍ ഹജ്ജ് സബ്‌സിഡി തുടരുകയാണു വേണ്ടത്. പതിറ്റാണ്ടുകളായുള്ള സബ്‌സിഡി സംവിധാനം എടുത്തുകളയുന്നതു ന്യായീകരിക്കാനാവില്ല. ബ്രിട്ടീഷ് ഭരണകാലത്താരംഭിച്ച ഹജ്ജ് സബ്‌സിഡി രാജ്യം സ്വതന്ത്രമായതോടെ അങ്ങനെത്തന്നെ തുടരാന്‍ അന്നത്തെ നെഹ്‌റു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 1959 ല്‍ പാസാക്കപ്പെട്ട ഹജ്ജ് കമ്മിറ്റി ആക്ടില്‍ ഹജ്ജ് സബ്‌സിഡി സംബന്ധിച്ചു വിശദീകരിക്കുന്നുണ്ട്.
ആരെങ്കിലും സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായല്ല അതു വന്നത്. സര്‍ക്കാരെടുത്ത നയപരമായ തീരുമാനമായിരുന്നു അത്. രാജ്യത്തിനു പുറത്തേയ്ക്കുള്ള മറ്റു മതങ്ങളുടെ തീര്‍ഥാടനങ്ങള്‍ക്കും സബ്‌സിഡി അനുവദിക്കുന്നുണ്ട്. സബ്‌സിഡി വേണമോ വേണ്ടയോ എന്നതിനോടൊപ്പം ഹജ്ജ് തീര്‍ഥാടകരെ വിമാനടിക്കറ്റിന്റെ പേരില്‍ കൊള്ളയടിക്കുന്നതു ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഇന്ത്യയില്‍ ഹജ്ജ് സര്‍വിസ് നടത്തുന്നത് ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയോ എയര്‍ ഇന്ത്യയുമായി ധാരണയിലെത്തിയ കമ്പനികളോ ആണ്.
വിമാനടിക്കറ്റ് നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്, ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വിസ് നടത്താന്‍ എയര്‍ ഇന്ത്യ തയാറാവണം. ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തനം ഏകപക്ഷീയമാവരുത്. മുസ്‌ലിംസമുദായത്തിന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചശേഷമേ സമിതി റിപ്പോര്‍ട്ട് നല്‍കാവൂ. മുഴുവന്‍ മുസ്‌ലിം സംഘടനകളുമായും സമിതി ചര്‍ച്ച നടത്തണം.
സബ്‌സിഡി വിഷയത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നതിനു പകരം ഭരണാധികാരികള്‍ ശ്രദ്ധ ചെലുത്തേണ്ടതു ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പുനരാരംഭിക്കുന്നതിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 83 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് ഈവര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാക്കാന്‍ ഇപ്പോഴേ നടപടി തുടങ്ങേണ്ടതുണ്ട്.  കരിപ്പൂരില്‍നിന്നു ഹജ്ജ് സര്‍വിസ് പുനരാരംഭിച്ചാലേ  കോടികള്‍ മുടക്കി പണിത ഹജ്ജ്ഹൗസിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ.
വലിയവിമാനങ്ങള്‍ക്ക് അനുമതി വരുന്നതുവരെ മറ്റു വിമാനങ്ങള്‍ക്കു കരിപ്പൂരില്‍ ഹജ്ജ് സര്‍വിസിന് അനുമതി നല്‍കണം. ഇക്കാര്യത്തില്‍ ഡി.ജി.സി.എക്ക് അനുകൂല നിലപാടാണുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കരിപ്പൂരിലെ റണ്‍വേയ്ക്കു ബലക്ഷയം, ആര്‍.ഇ.എസ്.എ. സ്്ട്രിപ്പ് തുടങ്ങിയ വാദങ്ങള്‍ നിരത്തി കരിപ്പൂരിന്റെ ചിറകരിയാനുള്ള ശ്രമം അനുവദിച്ചുകൂടാ. ടേബിള്‍ ടോപ്പായ മംഗലാപുരമുള്‍പ്പെടെയുള്ള കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും കരിപ്പൂര്‍ ഒഴിവാക്കപ്പെട്ടത് വിവേചനപരവും നീതി നിഷേധവുമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം ഹജ്ജ് സര്‍വീസ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയത് മലബാറിലെ തീര്‍ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഹജ്ജ് യാത്രികരെയും പ്രവാസികളെയും ടിക്കറ്റ് നിരക്കിന്റെ പേരില്‍ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനാകണം. കഴിഞ്ഞ ഓണം, പെരുന്നാള്‍ സീസണില്‍ ടിക്കറ്റ് നിരക്കു മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചപ്പോള്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
സീസണ്‍ വ്യത്യാസമില്ലാതെ യാത്രാനിരക്കു മുന്‍കൂട്ടി നിശ്ചയിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago