യമാനിയ്യ കാംപസില്‍ ഇ. അഹമ്മദ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍
കോഴിക്കോട്: മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ സ്മരണാര്‍ഥം കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ കാംപസില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തും.
ഇ. അഹമ്മദിന്റെ മകന് റഈസ് അഹമ്മദ് പദ്ധതി സമര്‍പ്പണം നടത്തും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. എം.ടി അബ്ദുല്ല മുസ്ലിയാര്, അബ്ദുല്ല മുഹമ്മദ്, അബ്ദുസമദ് പൂക്കോട്ടൂര്‍, നവാസ് പൂനൂര്, എം.സി മായന്‍ ഹാജി, പി.കെ ഫിറോസ്, എം.എ റസാഖ് മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, കെ.ആര്.എസ് കുഞ്ഞിമുഹമ്മദ്, എന്‍.സി അബൂബക്കര്‍ പങ്കെടുക്കും. ജാമിഅ യമാനിയ്യ പ്രസിഡന്റ് സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, കെ. മൂസ മൗലവി പെരുവയല്‍, സെക്രട്ടറി ആര്.വി കുട്ടി ഹസന് ദാരിമി, കെ.എം മരയ്ക്കാര്‍ ഹാജി, കെ.പി കോയ, എന്‍ജി. മാമുക്കോയ ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."