നെഗറ്റീവ് രക്തഗ്രൂപ്പുകാരെ തേടി ബില്‍കുല്‍
കോഴിക്കോട്: നെഗറ്റീവ് രക്തഗ്രൂപ്പുകാരെ കണ്ടെത്തി രക്തദാന കൂട്ടായ്മയുണ്ടാക്കാന്‍ പ്രചാരണ പരിപാടിയുമായി ബില്‍കുല്‍ എന്ന യുവാവ്. ജില്ലയൊട്ടാകെ പോസ്റ്റര്‍ പ്രചാരണം നടത്താനാണ് കൊടുവള്ളി സ്വദേശി ബില്‍കുല്‍ തയാറെടുക്കുന്നത്. ഇതിനായുള്ള 'നാം ഒന്ന് നമ്മള്‍ ഒന്ന്' എന്ന പേരിലുള്ള പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.
2014ല്‍ അപൂര്‍വ രക്തഗ്രൂപ്പുകാരായ നെഗറ്റീവ് രക്തഗ്രൂപ്പുകാരെ കണ്ടെത്തി രൂപീകരിച്ച കൂട്ടായ്മ സജീവമല്ലാത്തതിനാലാണ് പ്രചരണത്തിന് ബില്‍കുല്‍ മുന്നിട്ടിറങ്ങുന്നത്.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡി.എം.ഒ ഡോ. രവികുമാര്‍, ക്രൈംബ്രാഞ്ച് സി.ഐ കീര്‍ത്തിബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശശീന്ദ്രന്‍. അഷ്‌റഫ് മുത്തേടം, സി.കെ നാാരായണന്‍ കൊടുവള്ളി, ദിപിന്‍ സംബന്ധിച്ചു. രക്തദാന കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ താല്‍പര്യമുള്ളവര്‍ 9656247764 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടണമെന്ന് ബില്‍കുല്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."