ജനാധിപത്യത്തില്‍ സുതാര്യത വേണം:സമദാനി
കോഴിക്കോട്: ഫാസിസം മരണക്കിടക്കയിലേക്ക് എന്ന പ്രമേയത്തില്‍ ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തില്‍ സുതാര്യത പാലിക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാന്യത തകര്‍ക്കുന്ന നിലപാടാണ് ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിനോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനമാണിത്. വൈദ്യ ശാസ്ത്രത്തിന്റെ നൈതികത അറിയാതെ ഫാസിസത്തിന് കുടപിടിക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ ചെയതതെന്ന് സമദാനി കുറ്റപ്പെടുത്തി.
എം.കെ രാഘവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, എന്‍. സുബ്രമണ്യന്‍ (കോണ്‍ഗ്രസ്സ്), ചന്ദ്രന്‍മാസ്റ്റര്‍ (സി.പി.എം), മനയത്ത് ചന്ദ്രന്‍ (ജനതാദള്‍), സി. വിജയകൃഷ്ണന്‍ (സി.എം.പി), സി.വി.എം വാണിമേല്‍, യു.സി രാമന്‍, സാജിദ് നടുവണ്ണൂര്‍, എം.എ റസാഖ് മാസറ്റര്‍, സി.കെ സുബൈര്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ സ്വാഗതവും പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."