സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തുന്നതായി പരാതി
മാനന്തവാടി: എക്സൈസ് ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്നതും ഇപ്പോള്‍ സസ്പെന്‍ഷനിലുമുള്ള കല്ലോടി പാറക്കുന്നേല്‍ ജോസഫ് എന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വാളേരി, മൂളി തോട്, കാഞ്ഞിരത്തിങ്കല്‍ ഷൈന്‍ ദേവസ്യ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തന്റെ സുഹൃത്തായ യുവതിയെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ജോസഫിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് തന്നെയും ഭീഷണിപ്പെടുത്തുന്നത്. ഉദ്യോഗസ്ഥനുമായി യാതൊരു മുന്‍ വൈരാഗ്യവും ഇല്ലാതിരുന്നിട്ടും തന്നെ വധിക്കുമെന്നും കുടുംബത്തെ വെറുതെ വിടില്ല എന്നും ഭീഷണിപ്പെടുത്തുകയാണ്. ഇയാള്‍ക്കെതിരെ വെറെയും കേസുകള്‍ ഉള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. ഭീഷണിയുള്ളതില്‍ തനിക്കും കുടുംബത്തിനും സുരക്ഷിതമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. താന്‍ രണ്ടുവര്‍ഷമായി എറണാകുളത്ത് ജോലി ചെയ്യുന്നതിനാല്‍ തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ ഇയാളില്‍ നിന്നും എതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന ഭയവും ഉണ്ട്. ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍, മാനന്തവാടി എസ്.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഷൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."