നിര്‍ധനര്‍ക്ക് സൗജന്യ വസ്ത്രവുമായി എയ്ഞ്ചല്‍സ് കളക്ഷന്‍
കല്‍പ്പറ്റ: ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ അഡോരയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് സൗജന്യമായി വസ്ത്രവിതരണം നടത്തുന്ന എയ്ഞ്ചല്‍സ് കളക്ഷന്‍ എന്ന സ്ഥാപനം ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഒരു സഹായം എന്ന നിലയിലാണ് സ്ഥാപനം ആരംഭിക്കുന്നത്. പുതിയ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും നല്ലതും ഉപയോഗ്യവുമായ മറ്റ് വസ്ത്രങ്ങളും നിര്‍ധനര്‍ക്ക് സൗജന്യമായ തെരഞ്ഞെടുക്കാം. വിവിധ ഭാഗങ്ങളിലുള്ള സുമനസുകളില്‍ നിന്നും ലഭിച്ച വസ്ത്രങ്ങളാലാണ് സ്ഥാപനം നടത്തുന്നത്. തുടര്‍ന്നും എല്ലാവരുടെയും സഹായം ഉണ്ടാവണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗം, എം.ഡി തങ്കച്ചന്‍, റിനു ബി ബാബു, ഷേക് ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."