HOME
DETAILS

ആദിവാസി ഉന്നമനം വിദ്യാഭ്യാസത്തിലൂടെ മാത്രം: ചീഫ് സെക്രട്ടറി

  
backup
February 11 2017 | 23:02 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d

 

കല്‍പ്പറ്റ: ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഏക പോംവഴി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നുള്ളതാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അഭിപ്രായപ്പെട്ടു. പൊതുഭരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ നിയമ ബോധവല്‍ക്കരണ സെമിനാര്‍ കല്‍പ്പറ്റ എ.പി.ജെ മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം, വീട്, പണം, വസ്ത്രം, ഭൗതികസാഹചര്യം തുടങ്ങിയവ നല്‍കുന്നതിലൂടെ അവരോടുള്ള നമ്മുടെ കടമ കഴിഞ്ഞു എന്നു തോന്നുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. വിദ്യാഭ്യാസവും ശരിയായ ദിശാബോധവുംമാത്രം നല്‍കിയാല്‍ മതി, അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകുകയും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്യും. ആദിവാസി ഭവനനിര്‍മാണങ്ങള്‍ ഏറിയപങ്കും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും അരങ്ങായി മാറുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കരാറുകാരെ മാറ്റിനിര്‍ത്തി ട്രൈബല്‍ സൊസൈറ്റികളുടെയോ സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹകരണത്തോടെ ഗുണഭോക്താക്കളെയും പങ്കാളികളാക്കിക്കൊണ്ട് ഭവനനിര്‍മാണം നടത്തിയാല്‍ ഇത് തടയാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആവശ്യക്കാരന്‍ വാതിലില്‍വന്ന് മുട്ടുന്നതുവരെ കാത്തുനില്‍ക്കാതെ പദനിസ്വനം കേട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാറാനായാല്‍ ജനജീവിതം മെച്ചപ്പെടും. ഏത് പുതിയ ആശയം കൊണ്ടുവരുമ്പോഴും ഒരു സാധാരണക്കാരനെ മുന്നില്‍ക്കണ്ടുകൊണ്ട് പദ്ധതികള്‍ ആസൂത്രണെം ചെയ്യണമെന്ന ഗാന്ധിദര്‍ശനം മനസ്സിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിഭാവനം ചെയ്ത യാതൊരു ഗുണങ്ങളും നടപ്പില്‍ വരുത്താനാകാതെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകപോക്കലിനുമാത്രമായി ഉപയോഗിക്കപ്പെടുന്നതിലേക്ക് വിവരാവകാശ നിയമം മാറിയത് ഖേദകരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മാതൃകാപരമായി സാമൂഹ്യസേവനം നടത്തുന്നത് ഇതേ നിയമം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്.
അത്തരത്തില്‍ സുസ്ഥിതിയുടെ അളവുകോലാക്കി വിവരാവകാശ നിയമത്തെ മാറ്റിയെടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. നീര്‍ത്തടവികസനത്തിന് നാം പ്രാധാന്യം നല്‍കണം. ജലമില്ലാതെ ജീവനില്ല, പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയും സംരക്ഷിക്കപ്പെടണം. നാട് മരുഭൂമിയായിക്കഴിഞ്ഞിട്ട് ഇതേക്കുറിച്ചു ചിന്തിച്ചിട്ടു കാര്യമില്ല. സര്‍ക്കാരിന്റെ ഹരിതകേരളം മിഷനുമായി സഹകരിച്ചുകൊണ്ട് ജലസംരക്ഷണ-പ്ലാസ്റ്റിക് നിയന്ത്രണ യജ്ഞങ്ങളില്‍ എല്ലാവരും പങ്കാളികളാകണം.
നമ്മുടെ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ആത്മവിശ്വാസം തോന്നുംവിധത്തില്‍ അവ വിഷവിമുക്തമാകണം. വയോജനങ്ങളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. പകല്‍വീടുകള്‍ സാര്‍വത്രികമാക്കും. കുടുംബശ്രീകള്‍വഴി വൃദ്ധരുടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ആരോഗ്യരംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന പദ്ധതികളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, സബ്കലക്ടര്‍ പ്രേംകുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് സക്കറിയാസ്, അമ്പലവയല്‍ മേഖലാ കാര്‍ഷികഗവേഷണകേന്ദ്രം റിസര്‍ച്ച് അസി.ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, ദാരിദ്ര്യലഘൂകരണവിഭാഗം പ്രൊജക്ട് ഓഫീസര്‍ പി.ജി വിജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജിതേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. വി വിജയകുമാര്‍ സ്വാഗതവും ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago