HOME
DETAILS

മന്ത്രിസഭയില്‍ പാലക്കാടിന്റെ പ്രാതിനിധ്യം കുറഞ്ഞതായി പരാതി

  
backup
May 29 2016 | 20:05 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f

വടക്കഞ്ചേരി: പുതിയ പിണറായി വിജയന്‍ മന്ത്രിസഭയില്‍ പാലക്കാടിന്റെ പ്രാതിനിധ്യം കുറഞ്ഞതായി പരാതി. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും മറ്റു പ്രമുഖ വകുപ്പു മന്ത്രിമാരുമൊക്കെയായി വലിയ പ്രാതിനിധ്യം ഉണ്ടാകാറുള്ള പാലക്കാടിന് ഇക്കുറി മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് കരുതേണ്ടത്. മുന്‍പ് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ ബാലന്‍ മന്ത്രിയായി എന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. അത്ര വലിയ വകുപ്പുകളൊന്നും എ.കെ ബാലനു നല്‍കിയിട്ടുമില്ല.
സമീപ ജില്ലയായ തൃശൂരില്‍ നിന്നും മൂന്നു പ്രമുഖ മന്ത്രിമാര്‍ ഉള്ളപ്പോള്‍ ഇടതിന്റെ പാരമ്പര്യ കോട്ടയായ പാലക്കാടിന്റെ പകിട്ട് മങ്ങുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. നിയമ-സാംസ്‌കാരിക പട്ടികജാതി- വര്‍ഗ പിന്നോക്ക ക്ഷേമവകുപ്പാണ് ബാലനു നല്‍കിയിട്ടുള്ളത്. സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങളാക്കി മാറ്റി കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു എ.കെ ബാലന്റേത്.
പാര്‍ട്ടിയിലും പ്രബലനാണ് എ.കെ.ബാലന്‍. എന്നാല്‍ തനിക്ക് ഇക്കുറി കൂടുതല്‍ വകുപ്പുകളുണ്ടെന്നാണ് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതിവകുപ്പും പട്ടികജാതി-വര്‍ഗ വകുപ്പും ഉണ്ടായിരുന്നത് ഇപ്പോള്‍ നിയമവും സാംസ്‌കാരിക വകുപ്പും പട്ടികജാതി-വര്‍ഗ പിന്നോക്ക ക്ഷേമവകുപ്പുമായി മാറി.
സാംസ്‌കാരിക വകുപ്പ് അത്ര എളുപ്പമുള്ളതല്ല. അഭിപ്രായം കൂടുതല്‍ വരുന്നതാണ് സിനിമ. സിനിമ കാണാന്‍ പോകാത്ത തനിക്ക് സിനിമയും കൈകാര്യം ചെയ്യണമെന്നാണ് മന്ത്രി ബാലന്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago