HOME
DETAILS

പൂപ്പൊലി ഇന്ന് സമാപിക്കും; അടുത്തവര്‍ഷം ജനുവരിയില്‍ തുടങ്ങും

  
backup
February 11, 2017 | 11:43 PM

%e0%b4%aa%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച നാലാമത് പുഷ്‌പോത്സവത്തിനു(പൂപ്പൊലി-2017) ഇന്ന് കൊടിയിറക്കം. വൈകുന്നേരം ആറിനു ചേരുന്ന സമാപനസമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഒ.ആര്‍ കേളു എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.


ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ അവലോകന റിപ്പോര്‍ട്ടും ഭാവി പരിപാടികളും അവതരിപ്പിക്കും. ജനുവരി 27നായിരുന്നു പുഷ്പമേള ആരംഭിച്ചത്. ഫെബ്രുവരി എട്ട് വരെ കുട്ടികളടക്കം ആറ് ലക്ഷത്തോളം ആളുകളാണ് പൂപ്പൊലി കാണാനെത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ പൂപ്പൊലിയിലൂടെ 84,153,14 രൂപയാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വരവ്. ഇതില്‍ 42,513,00 രൂപ ടിക്കറ്റ് വിറ്റുവരവാണ്. സ്റ്റാള്‍ റെന്റ്-17,942,53 രൂപ, ഫുഡ് കോര്‍ട്-4,750,00 രൂപ, ഐസ്‌ക്രീം-6,650,00 രൂപ, അമ്യൂസ്‌മെന്റ്-4,500,00 രൂപ, ഓപ്പണ്‍ സ്‌പെസ്‌യ്-2,400,00 രൂപ, നഴ്‌സറി സ്‌പേസ് റെന്റ്-3,30,00 രൂപ, പബ്ലിസിറ്റി റെന്റ്-8,240 രൂപ, നഴ്‌സറി സെയില്‍സ്-4,133,72 രൂപ, പ്രോസസിംഗ് ലാബ്-3,16,49 രൂപ എന്നിങ്ങനെയാണ് ഇതര വരവുകള്‍. പുഷ്‌പോത്സവം കാണാനെത്തിയവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. ഇത് ഗേറ്റ് കലക്ഷനെ ബാധിച്ചു. നോട്ട് നിരോധനം മൂലം ഉണ്ടായ സാമ്പത്തികഞെരുക്കവും ഗ്രീന്‍ പ്രോട്ടോകോള്‍ സ്വീകരിച്ചതുമൂലം പരസ്യങ്ങള്‍ പരിമിതപ്പെടുത്തിയതുമാണ് സന്ദര്‍ശകര്‍ കുറയാന്‍ കാരണമെന്ന് ഡോ. രാജേന്ദ്രന്‍ പറഞ്ഞു. ജനുവരി ഒന്നിനു തുടങ്ങുന്ന വിധത്തിലായിരിക്കും അടുത്തവര്‍ഷം മുതല്‍ പുഷ്‌പോത്സവം. ചക്ക മഹോത്സവവും ഗവേഷണ കേന്ദ്രത്തില്‍ നടത്തും. ഇവയുടെ വിജയത്തിനു കോര്‍ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റികള്‍ പരിപാടികള്‍ തുടങ്ങുന്നതിനു നാലു മാസം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കും. പൂപ്പൊലി വിജയകരമായി നടത്തുന്നതു സംബന്ധിച്ച് ജനപ്രതിനിധികളില്‍ നിന്നടക്കം നിര്‍ദേശം ലഭിച്ചതായി ഡോ. രാജേന്ദ്രന്‍ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നിനു ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു ഇത്. പ്രചാരണം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, നീലഗിരി, മൈസൂരു ജില്ലകളിലും നടത്തുക, സ്റ്റാളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടതാണന്ന് ഉറപ്പുവരുത്തുക, കാര്‍ഷിക സര്‍വകലാശാല തയാറാക്കുന്ന നടീല്‍ വസ്തുക്കള്‍ പുഷ്‌പോത്സവനഗരിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക, സാംസ്‌കാരിക പരിപാടികളില്‍ നിലവാരമുള്ളതു മാത്രം ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്.


ഡ്രീം ഗാര്‍ഡനിലെ മുഖ്യ ആകര്‍ഷണമായി പക്ഷി വൈവിധ്യം


അമ്പലവയല്‍: അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്നതിനായി സ്ഥിരം സംവിധാനം എന്ന നിലയില്‍ ഒരുക്കിയ ഡ്രീം ഗാര്‍ഡനിലെ മുഖ്യ ആകര്‍ഷണമായി പക്ഷി വൈവിധ്യം.
ഓമനത്തം തുളുമ്പുന്നതും കാണാന്‍ ചന്തമുള്ളതുമടക്കം നിരവധിയിനം പക്ഷികളാണ് ഡ്രീം ഗാര്‍ഡനിലുള്ളത്. പുഷ്‌പോത്സവം കാണുന്നതിനായി രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം എത്തുന്ന കുട്ടികള്‍ ഡ്രീം ഗാര്‍ഡനില്‍ ചെലവഴിക്കുന്നത് മണിക്കൂറുകള്‍.
ഗവേഷണ കേന്ദ്രത്തില്‍ ഡാലിയ ഗാര്‍ഡനും കുളത്തിനും അഭിമുഖമായും റോസ് ഗാര്‍ഡനോട് ചേര്‍ന്നുമാണ് ഡ്രീം ഗാര്‍ഡന്‍. രണ്ട് ഏക്കറിലധികം വരുന്ന വളപ്പില്‍ തണല്‍മരങ്ങളില്‍ കെട്ടിയ നാടന്‍ ഊഞ്ഞാലുകളടക്കം വിനോദ ഉപാധികളാണ് ഉള്ളത്. ഉദ്യാനത്തിലെ പക്ഷികളുടെ കൂട്ടത്തില്‍ 19 ഇനം കോഴികള്‍ ഉണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ ടീച്ചിംഗ് അസിസ്റ്റന്റ് ഡോ. വിഷ്ണു സാവന്ത് പറഞ്ഞു. പെസന്റ്, പോരുകോഴി, കരിങ്കോഴി, ഗ്രാമശ്രീ, സില്‍ക്കി, ഫ്രിസില്‍ഡ്, ബ്രോഡ് ബ്രസ്റ്റഡ് വൈറ്റ്, ഗോള്‍ഡ് സില്‍ക്കി, മില്‍ ഫ്‌ളൂര്‍, ഗിനിക്കോഴി, അസ്ട്രലോര്‍പ്പ്, ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, നേക്കട് നെക്, റോസ് ഐലന്‍ഡ് റെഡ്, വൈറ്റ് ലഗൂണ്‍, സില്‍വര്‍ സെബ്രൈറ്റ്, സില്‍വര്‍ പെസന്റ്, പോളിഷ് ക്യാപ് എന്നിവ കോഴി ഇനങ്ങളില്‍പ്പെടും.
പൗട്ടര്‍, കിംഗ്, മയില്‍പ്രാവ്, മുതിന, ബ്യൂട്ടി റോമര്‍, ഫ്രില്‍, ഡയമണ്ട് തുടങ്ങിയ ഇനം പ്രാവുകള്‍, മണിത്താറാവ്, വാത്ത്, വൈറ്റ് പെക്കിന്‍, ലൗ ബേര്‍ഡ്‌സ്, ഫിന്‍ച്, ജാവക്കുരുവി, കൊന്യൂര്‍ തത്ത തുടങ്ങിയവയും ഡ്രീം ഗാര്‍ഡനിലുള്ള കൂടുകളിലെ അന്തേവാസികളാണ്. പക്ഷി ഇനങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിചയപ്പെടുത്തുന്നതിനു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.



സ്ഥിരം ഓഡിറ്റോറിയം നിര്‍മിക്കുന്നു


അമ്പലവയല്‍: അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സ്ഥിരം ഓഡിറ്റോറിയം നിര്‍മിക്കുന്നു.
ഇതിനായി കാര്‍ഷിക സര്‍വകലാശാല രണ്ടര കോടി രൂപയുടെ പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി മേഖല ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. അനുമതിയും ഫണ്ടും ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അമ്പലവയലില്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളജ് ആരംഭിക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തുക, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കുറവ് നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  9 days ago
No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  9 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  9 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  9 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  9 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  9 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  9 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  9 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  9 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  9 days ago