വേദനിലയം സ്മാരകമാക്കാന് ഉത്തരവിറക്കി; പിന്തുണക്കായി ഒപ്പുശേഖരണം തുടങ്ങി
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയപോര് അതിശക്തമായ രീതിയില്‍ മുന്നോട്ടുപോകവേ ശശികലക്കെതിരേ പുതിയ നീക്കവുമായി കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം ജയസ്മാരകമാക്കാന്‍ പനീര്‍ ശെല്‍വം നടപടി തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവിറക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഭിപ്രായം തേടിയുള്ള ഒപ്പുശേഖരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. വേദനിലയത്തിന്റെ പേര് 'അമ്മ നിലയം' എന്നാക്കി മാറ്റുമെന്നും പനീര്‍ശെല്‍വം ക്യാംപ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വേദനിലയം ജയസ്മാരകമാക്കാനാവില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അവകാശി ആരാണെന്ന് വില്പത്രത്തില് വ്യക്തമാക്കിയിട്ടുണ്ടെന്നും തന്റെ സഹോദര ഭാര്യ ഇളവരശിയുടെ പേരിലാണ് വീട് എഴുതിവച്ചതെന്നും ശശികല വ്യക്തമാക്കിയിരുന്നു.
ജയലളിതയും മാതാവ് സന്ധ്യയും ചേര്‍ന്ന് 1967ല്‍ 1.33 ലക്ഷം രൂപക്കാണ് പോയസ് ഗാര്‍ഡനിലെ വേദനിലയം സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."