ഇന്‍ഫോസിസിലും കലാപം; സി.ഇ.ഒക്കെതിരേ ഓഹരി ഉടമകള്‍
ബംഗളുരു: ടാറ്റയ്ക്ക് പിന്നാലെ ഇന്‍ഫോസിസിസിലും കലാപം രൂക്ഷം. സി.ഇ.ഒ വിശാല്‍ സിക്കയുടെ ഭരണനിര്‍വഹണത്തിലെ പ്രശ്‌നങ്ങളാണ് ഇന്‍ഫോസിസിലുണ്ടായ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ എന്‍.ആര്‍. നാരായാണ മൂര്‍ത്തിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് ഒരുകാരണമായി വിശേഷിപ്പിക്കപ്പെടുന്നത്. അതിനിടയില്‍ വിശാല്‍ സിക്ക ഉള്‍പ്പെടെയുള്ള ഉന്നതരുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് ഓഹരി ഉടമകളുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. വരുമാന നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം കുറക്കാനിരിക്കെയാണ് ഇന്‍ഫോസിസ് ഉന്നതരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചത്. വിരമിച്ച സി.എഫ്.ഒ രാജീവ് ബന്‍സാലിന് നഷ്ട പരിഹാരമായി 17. 40 കോടി രൂപ നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി ജയിന്‍ സിന്‍ഹയുടെ ഭാര്യ പുനിത സിന്‍ഹയെ ഡയരക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതും കമ്പനിക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ച പല തീരുമാനങ്ങളും ഇന്‍ഫോസിസ് സ്ഥാപകരുടെ അനുമതി തേടാതെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."