യു.ഡി.എഫ് മേഖലാ ജാഥ വിജയിപ്പിക്കും: കണ്വന്ഷന്
മുക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന മേഖലാ ജാഥയ്ക്ക് 14ന് വൈകിട്ട് നാലിന് മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും. പരിപാടി വിജയിപ്പിക്കുന്നതിന് മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യു.ഡി.എഫ് കണ്വന്ഷന് തീരുമാനിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് കെ.വി അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്മാന് വേണു കല്ലുരുട്ടി അധ്യക്ഷനായി.
ബി.പി റഷീദ്, എന്‍.പി ശംസുദ്ദീന്‍, ഗഫൂര്‍ കല്ലുരുട്ടി, എന്‍. അപ്പുക്കുട്ടന് മാസ്റ്റര്‍, ടാര്സന് ജോസ്, നിഷാബ് മുല്ലോളി, ദാവൂദ് മുത്താലം, ഇ.പി അരവിന്ദന്, ടി.ടി സുലൈമാന്‍, പി.കെ മുഹമ്മദ്, സജീഷ് മുത്തേരി, എം.കെ യാസര്‍, എം.കെ മമ്മദ്, ആലി ചേന്ദമംഗല്ലൂര്‍, ജുനൈദ് പാണ്ടികശാല സംസാരിച്ചു. എ.എം അബ്ദുല്ല സ്വാഗതവും ഒ.കെ ബൈജു നന്ദിയും പറഞ്ഞു. ചടങ്ങില്‍ പ്രകൃതിമിത്ര അവാര്‍ഡ് ജേതാവ് ദാമോദരന്‍ കോഴഞ്ചേരി, അംബേദ്ക്കര്‍ ദേശീയ അവാര്‍ഡ് ജേതാവ് കുര്യന് ജോസഫ് എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."