HOME
DETAILS
MAL
ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ തോക്കുമായി പിടിയില്‍
backup
February 11, 2017 | 11:48 PM
ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ തോക്കുമായി പോളിങ് ബൂത്തിലെത്തിയ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ സഹോദരന്‍ ഗഗന്‍ സോമിനെ പൊലിസ് പിടികൂടി. സര്‍ദാന നിയോജക മണ്ഡലത്തില്‍ ഫരീദ്പൂര്‍ ഗ്രാമത്തിലെ പോളിങ് ബൂത്തിലാണ് ഗഗന്‍ സോം കൈത്തോക്കുമായി എത്തിയത്. ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. അതിനിടയില്‍ ബാറോത്ത് മണ്ഡലത്തിലെ ലയണ്‍ മലക്പൂര്‍ ഗ്രാമത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ വോട്ട് ചെയ്യുന്നത് മേല്‍ ജാതിക്കാര്‍ തടഞ്ഞതുമൂലം വോട്ടിങ് തടസപ്പെട്ടു. 600 വോട്ടുകളാണ് ലയണ്‍ മലക്പൂര്‍ ഗ്രാമത്തില്‍ ഉള്ളത്. സുരക്ഷാസേനകള്‍ ഇടപെട്ടാണ് വോട്ടിങ്ങ് പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."