HOME
DETAILS
MAL
മണിപ്പൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
backup
February 11 2017 | 23:02 PM
ഇംഫാല്‍: മാര്‍ച്ച് നാലിന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം സജീവമായിരിക്കേ മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി മുതിര്‍ന്ന നേതാവ് ഫൂങ്സ്താങ് ടോണ്‍സിങ് രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ഉടന്‍തന്നെ അദ്ദേഹം നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യില്‍ ചേരുകയും ചെയ്തു.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം രാജിക്കത്ത് നല്‍കിയതായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
ടോണ്‍സിങ് മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റായും മന്ത്രിയായായും ഏതാണ്ട് 20 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതിനുള്ള കാരണം ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."