മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരേ ആഞ്ഞടിച്ച് ടി. സിദ്ദീഖ്
മുക്കം: ലോ കോളജ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ പ്രസ്താവനക്കുമെതിരേ ആഞ്ഞടിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. സമരം പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാനുള്ള അധരവ്യായാമം മാത്രമാണ് സി.പി.എമ്മിന്റേതെന്ന് ടി. സിദ്ദീഖ് മുക്കത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കും യുവജന സംഘടനകള്‍ യുവാക്കള്‍ക്കും രാഷ്ടീയ പാര്‍ട്ടികള്‍ പൊതുസമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാകണം. എന്നാല്‍ ഈ മൂന്ന് ഉത്തരവാദിത്തത്തില്‍ നിന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം പരാജയപ്പെട്ടു. ലക്ഷ്മി നായര്‍ക്ക് ചൂട്ടുപിടിക്കാനായി പ്രസ്താവന നടത്താന്‍ കോടിയേരിക്കും സി.പി.എമ്മിനും മാത്രമേ പറ്റൂവെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
ലോ കോളജ് അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കാന്‍ സമരം നടത്തിയ കെ. മുരളീധരനെ വ്യക്തിപരമായി അധിക്ഷേപിച്ചു. അച്ഛന്‍ നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ മകന്‍ സമരം നടത്തുന്നുവെന്നു വരെ പറഞ്ഞു. എന്നാല്‍ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ് കരുണാകരന്‍ ഭൂമി നല്‍കിയത്.
അതു പാലിക്കാതെ അവിടെ ഫ്‌ളാറ്റ്, ഹോട്ടല്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുകയും മറ്റുമാണ് ചെയ്തത്. സി.പി.എം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായരടക്കം താമസിക്കുന്നത് ഇവിടെയാണ്. മാനേജ്‌മെന്റിനു ദാസ്യവേല ചെയ്യുന്ന കോടിയേരി, ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളുള്ള മുന്നണിയാണോയെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."