HOME
DETAILS
MAL
മണിപ്പൂരില്‍ തൂക്ക് സഭക്ക് സാധ്യതയെന്ന് തൃണമൂല്‍
backup
February 11 2017 | 23:02 PM
ഇംഫാല്‍: മണിപ്പൂരില്‍ തൂക്കുസഭക്കായിരിക്കും സാധ്യതയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുകുള്‍ റോയ്.
ഭരണം നടത്തുന്ന കോണ്‍ഗ്രസിനും ഇവരുടെ മുഖ്യ എതിരാളിയായ ബി.ജെ.പിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു മുകുള്‍ റോയ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ സ്വാധീനമാണുള്ളത്. അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങളുടെ പ്രാധാന്യം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചറിയേണ്ടി വരും.
എന്‍.സി.പി, എന്‍.പി.പി പോലുള്ള പാര്‍ട്ടിക്കും ഏതാനും സീറ്റുകള്‍ സംസ്ഥാനത്ത് ലഭിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."