യു.പി തെരഞ്ഞെടുപ്പ് തനിക്കും സഹോദരനും നിര്‍ണായകമെന്ന് മുലായം
ലഖ്നോ: ഈ തെരഞ്ഞെടുപ്പ് തങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ താന്‍ തന്റെ സഹോദരനുവേണ്ടി നിങ്ങളോട് വോട്ട് ചോദിക്കുകയാണ്-പറയുന്നത് മറ്റാരുമല്ല സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന അഖിലേഷ് യാദവുമായി കൊമ്പുകോര്‍ക്കുന്ന ശിവ്പാല്‍ യാദവിനെ മുന്‍നിര്‍ത്തിയാണ് മുലായം സിങ് ഇത്തരത്തില്‍ വ്യക്തമാക്കിയത്. മുലായത്തിന്റെ സഹോദരനാണ് അദ്ദേഹം. റാലിയില്‍ ശിവ്പാല്‍ യാദവും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യംതന്നെയെന്ന് വ്യക്തമാക്കി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ നടത്തിയ റാലിയിലാണ് മുലായവും ശിവ്പാല്‍ യാദവും തെരഞ്ഞെടുപ്പിലെ പ്രാധാന്യതയെക്കുറിച്ച് സംസാരിച്ചത്.
അതേസമയം റാലിയിലെ പ്രസംഗത്തില്‍ ഒരിക്കല്‍പോലും പാര്‍ട്ടിയിലെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കാന്‍ ഒരിക്കല്‍പോലും അദ്ദേഹം തയാറായില്ല. ഏതാണ്ട് 30 മിനിറ്റു നേരം നടത്തിയ പ്രസംഗത്തിലുടനീളം തെരഞ്ഞെടുപ്പിന്റെ പ്രാധാന്യതക്കൊണ്ടാണ് മുലായം സംസാരിച്ചത്.
കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചോ അവരുടെ വോട്ടുകൂടി തങ്ങള്‍ക്ക് ലഭിക്കണമെന്നോ അദ്ദേഹം പരാമര്‍ശിച്ചതേയില്ല.
യുവാക്കളാണ് എസ്.പിയുടെ ശക്തിയെന്നും എന്നാല്‍ പാര്‍ട്ടി ഒരിക്കല്‍പോലും പ്രായത്തെ അംഗീകരിക്കാതിരിക്കില്ലെന്നും മുലായം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."