HOME
DETAILS
MAL
തീവ്രവാദം: പാകിസ്താന് ഇന്ത്യയുടെ സഹായം ആവശ്യപ്പെടാം: രാജ്നാഥ് സിങ്
backup
May 29 2016 | 20:05 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ സഹായമില്ലാതെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാന്‍ പാകിസ്താനു സാധിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാന്‍ പാകിസ്താന് കര്‍ശന നടപടികള്‍ സ്വീകരിക്കണം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാകിസ്താന് ഒറ്റയ്ക്കു സാധിക്കില്ലെങ്കില്‍ ഇന്ത്യയുടെ സഹായം തേടാമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തീവ്രവാദ, നക്സല്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കുറവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം 52 ശതമാനം കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."