HOME
DETAILS
MAL
പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണം: മെക്ക
backup
February 12 2017 | 00:02 AM
കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന് (മെക്ക) ഉത്തരമേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മെക്ക മുന്‍ പ്രസിഡന്റ് ഡോ. സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. അലിയൂരുകുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ അലി, സി.ബി കുഞ്ഞിമുഹമ്മദ്, പി.എം.എ ജബ്ബാര്‍, എം.എ ലത്തീഫ്, എം. അബ്ദുല്‍ നാസര്‍, കെ.പി ഇബ്രാഹിം, കെ. ബഷീര്‍, പി.എം ഹസൈനാര്‍, കെ.എം കലീമുല്ല, അബ്ദുല്‍ കരീം, പി. അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."