HOME
DETAILS

കുഞ്ഞ് നിന്റെ സ്വകാര്യസ്വത്തല്ല

  
backup
February 12 2017 | 00:02 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d

കുടുംബസമേതം വിദേശത്തു കഴിയുന്ന തന്റെ പ്രിയപ്പെട്ട മകന് ആദ്യമായി ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ അതിലെ സന്തോഷം മറച്ചുവയ്ക്കാന്‍ വയോധികനായ ആ പിതാവിനു കഴിഞ്ഞില്ല. വേഗം ഒരു പേനയും പേപ്പറുമെടുത്ത് അദ്ദേഹം നീണ്ട ഒരു കത്തെഴുതി. ഒരു പിതാവിന്റെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണെന്നു വിശദീകരിക്കുന്ന ചിന്തോദ്ദീപകമായൊരു കത്ത്. അതിലെ പ്രസക്ത ഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്:
'മോനേ, ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു കുഞ്ഞ് മാത്രമല്ല, കുഞ്ഞിനോടൊപ്പം വേറെയുമാളുകള്‍ ജനിക്കുന്നുണ്ടെന്നു നീ അറിയണം. കുഞ്ഞ് ജനിക്കുന്ന ആ നിമിഷത്തിലാണ് പിതാവ് എന്ന വിശുദ്ധമായ നാമം ജനിക്കുന്നത്. മാതാവ് എന്ന മനോഹരമായ പദം ജനിക്കുന്നതും ആ നിമിഷത്തിലാണ്. പിതാമഹന്‍, മാതാമഹന്‍, പിതാമഹി, മാതാമഹി, സഹോദരന്‍, സഹോദരി, അമ്മായി, അമ്മാവന്‍ തുടങ്ങിയ അനേകമനേകം ബന്ധനാമങ്ങളുടെ പിറവി നടക്കുന്നതും ആ നിമിഷത്തില്‍തന്നെ. നീ കാരണം ജനിച്ചത് ഒരു കുഞ്ഞാണെങ്കില്‍ ആ കുഞ്ഞു കാരണം ജനിച്ച നാമങ്ങള്‍ പലതാണ്. എനിക്കൊരു കുഞ്ഞായി എന്ന ചിന്ത നിന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം കുഞ്ഞിനു ഞാനൊരു പിതാവായി എന്ന ബോധം നിന്നെ സദാ സക്രിയനാക്കണം. സന്തോഷങ്ങളൊന്നും വെറുതെ കിട്ടില്ല. ഏതൊരു സന്തോഷത്തോടൊപ്പവും അതിനുള്ള നികുതിയെന്നപോലെ ചുമതലകള്‍ കൂടിയുണ്ടാകും. ആ ചുമതലകള്‍ നിര്‍വഹിക്കുന്നിടത്തോളമേ സന്തോഷത്തിന് അവകാശമുണ്ടാവുകയുള്ളൂ.
ഒരു കുഞ്ഞുണ്ടാവാന്‍ വലിയ അധ്വാനമൊന്നുമില്ല. ഉണ്ടായ കുഞ്ഞിനെ ഒരു മനുഷ്യനാക്കി വളര്‍ത്താനാണ് അധ്വാനം. ഒരു പിതാവാകാന്‍ എളുപ്പമാണ്. ഒരു രക്ഷിതാവാകാനാണ് കടുപ്പം. രക്ഷാകര്‍തൃത്വം എന്നത് ഒരു കലയാണ്. അതു പിതാവായതു കൊണ്ട് മാത്രം അറിഞ്ഞുകൊള്ളണമെന്നില്ല. അറിയില്ലെങ്കില്‍ നീ അതു പഠിച്ചേ തീരൂ. വളര്‍ത്തേണ്ടതെങ്ങനെയെന്നറിയാതെ കുഞ്ഞിനെ വളര്‍ത്തുന്നത് ശില്‍പകലയറിയാത്തവന്‍ ശില്‍പമുണ്ടാക്കുന്നതുപോലെ ഭീമാബദ്ധമായിരിക്കും.
മോനെ, കുഞ്ഞ് നിന്റേതല്ല, നിന്റെ നാഥന്റേതാണ്. താല്‍ക്കാലികമായി അല്‍പകാലം നിന്റെ കൈയില്‍ അവന്‍ നോക്കാനേല്‍പ്പിച്ചു എന്നു മാത്രം. അതുകൊണ്ട് അവനെ പൊന്നുപോലെ നീ നോക്കണം. അവന്റെ വിശുദ്ധിയും പരിമളവും നീ കെടുത്തിക്കളയരുത്. നീ കാരണം അവനെന്തെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നാഥന്റെ മുന്നില്‍ നീ സമാധാനം പറയേണ്ടി വരും. നിന്റെ കുഞ്ഞിനു ശരീരം മാത്രമല്ല, ആത്മാവും ഹൃദയവും മനസും കൂടിയുണ്ടെന്നു നീ അറിയണം. അവന്റെ ബാഹ്യഭാഗം മാത്രംകണ്ട് ആന്തരികഭാഗം കാണാതെ പോകരുത്. അവനു നീ നല്‍കുന്ന മേത്തരം വസ്ത്രവും സുഭിക്ഷമായ ഭക്ഷണവും കണ്ണഞ്ചിപ്പിക്കുന്ന പാര്‍പ്പിടവും കണ്ണുതള്ളിക്കുന്ന സമ്പത്തും അവന്റെ ശാരീരികാവശ്യങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ടുമാത്രം നീ നിന്റെ ചുമതല നിര്‍വഹിക്കുന്നില്ല. അവന്റെ ശരീരത്തിനു ഭക്ഷണം കൊടുക്കുന്നപോലെ അവന്റെ മനസിനും നീ ഭക്ഷണം കൊടുക്കണം. നീ അവനു നല്‍കുന്ന സ്‌നേഹവും സാന്ത്വനവുമാണ് അവന്റെ മനസിനുള്ള ഭക്ഷണം. നീ പേരെടുത്ത ഐ.ടി വിദഗ്ധനായിരിക്കാം. കമ്പനിയിലെ മുഴുവനാളുകളും നിനക്കു സല്യൂട്ട് ചെയ്യുന്നവരായിരിക്കാം. നിന്റെ വാക്കിനും നോക്കിനും അവരില്‍ വലിയ സ്വാധീനവുമുണ്ടായിരിക്കാം. പക്ഷേ, നിന്റെ കുഞ്ഞിനു നീ ഐ.ടി വിദഗ്ധനല്ല, ഒരു പിതാവാണ്. നിന്റെ തൊഴില്‍ അവനു പിതൃതണല്‍ ലഭിക്കുന്നതിനു തടസമായി മാറിയാല്‍ അവന്‍ നിന്നെ പണം കായ്ക്കുന്ന മരമായി, ഒരു എ.ടി.എം ബാങ്കായി, വീട്ടില്‍ കൃത്യമായി മണിയോര്‍ഡര്‍ എത്തിക്കുന്ന പോസ്റ്റുമാനായി മാത്രം കാണും.
നീ ഏതു തൊഴില്‍ മേഖലയിലാണെങ്കിലും കുഞ്ഞിനു നിന്റെ സ്‌നേഹത്തണല്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
മോനെ, കുഞ്ഞ് കുഞ്ഞിന്റെ കളി കളിക്കും. അപ്പോഴൊന്നും പിതാവായ നീ പിതാവല്ലാതായി മാറരുത്. നിന്റെ കുഞ്ഞിനു നീ ശിക്ഷിതാവല്ല, രക്ഷിതാവാണെന്ന് എപ്പോഴും ഓര്‍മ വേണം. അവന്റെ കണ്ണീരൊഴുക്കേണ്ടവനല്ല, കണ്ണീരൊപ്പേണ്ടവനാണെന്ന് അറിയണം. എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചുപോയതിന്റെ പേരില്‍ രണ്ടടി പൊക്കമുള്ള അവനെ ആറടി പൊക്കമുള്ള നീ അടിക്കാനൊരുങ്ങുമ്പോള്‍ ആറടി പൊക്കമുള്ള നിന്നെ പതിനാറടി പൊക്കമുള്ള ഒരു ഭീകരരൂപം അടിക്കാനൊരുമ്പെട്ടാല്‍ നിന്റെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന് നീ ആലോചിക്കുക. അതാലോചിച്ചാല്‍ കുഞ്ഞിനെ പ്രഹരിക്കാന്‍ നിനക്കു തോന്നില്ല. കുഞ്ഞിന് ഈ ലോകത്തെ കണ്‍കണ്ട അഭയമാണ് നീയും നിന്റെ ഭാര്യയും. ആ അഭയകേന്ദ്രം അവനൊരു ഭയകേന്ദ്രമായി മാറരുത്.
കുഞ്ഞിനു മുന്നില്‍ നീ തോല്‍ക്കരുത്. തോറ്റുകൊടുക്കുകയേ ചെയ്യാവൂ. അവനോട് ജയിക്കാന്‍ ശ്രമിക്കുന്നതു  സ്വയം തോല്‍ക്കലാണ്. അവനെ നീ പരാജയപ്പെടുത്തുമ്പോള്‍ സത്യത്തില്‍ നീയാണ് പരാജയപ്പെടുന്നത്. അവനെ പരാജയപ്പെടുത്താനല്ല, ജയിപ്പിക്കാനാണ് നീ നോക്കേണ്ടത്. ജയിപ്പിക്കാന്‍ ചിലപ്പോള്‍ തോറ്റുകൊടുത്തേ മതിയാകൂ. അവന്റെ ചോദ്യങ്ങളും ആവശ്യങ്ങളും വിചിത്രങ്ങളായിരിക്കാം. നിന്റെ യുക്തിയില്‍ അതെല്ലാം പോഴത്തങ്ങളുമായിരിക്കാം. എന്നു കരുതി ആ ചോദ്യങ്ങളുടെ മുനയൊടിക്കാന്‍ നീ ശ്രമിക്കരുത്.
അമ്പിളിമാമനെ കൈയിലെടുക്കാന്‍ പറ്റുമോ എന്നായിരിക്കും അവന്‍ ചോദിച്ചിട്ടുണ്ടാവുക. നിന്നെ സംബന്ധിച്ചിടത്തോളം അതൊരു അപ്രായോഗിക സാഹസമാകാമെങ്കിലും അവനും അത് അപ്രായോഗികമാണെന്നു നീ വിധിക്കരുത്. ഒരുപക്ഷേ, ചന്ദ്രനിലേക്കു പറക്കാന്‍ അവനു കഴിഞ്ഞെന്നുവരാം. പറക്കാനുള്ള അവന്റെ ചിറക് ചെറുപ്രായത്തിലേ നീ അറുത്തുമാറ്റാതിരുന്നാല്‍ മതി. അവന്റെ കുട്ടിച്ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചിലപ്പോള്‍ നിനക്കു കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് അവന്റെ ചോദ്യങ്ങളെ അവമതിക്കാനോ കൊച്ചാക്കിക്കാണാനോ നീ മുതിരരുത്. അനന്തമായ  സ്വപ്നങ്ങള്‍ കാണാന്‍ അവനെ നീ അനുവദിക്കണം. പൂര്‍ത്തീകരിക്കപ്പെടാതെപോയ എന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വന്നവനാണ് എന്റെ കുഞ്ഞ് എന്ന ചിന്ത പാടെ വെടിയണം. അവന്‍ അവനായിത്തന്നെ വളരട്ടെ. അവന്‍ അസാധാരണ മനുഷ്യനാണ്. അവനെ പോലെ ലോകത്താരുമുണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ആ വ്യതിരിക്തത അവന്റെ മുഴുജീവിതത്തിലും കാണണം. അവനെ മറ്റാരെങ്കിലും ആക്കാന്‍ ശ്രമിച്ചാല്‍ അവന്‍ അവനല്ലാതായി മാറും. മറ്റാരെയെങ്കിലും പോലെ നീ അവനെ ആക്കേണ്ടതില്ല. അവനെ അവനെത്തന്നെയാക്കിയാല്‍ മതി.
പിറന്നുവീണ കുഞ്ഞ് അമൂല്യവും അത്ഭുതകരവുമായ ഊര്‍ജസ്രോതസാണെന്നു നീ മനസിലാക്കണം. അവന്റെ കഴിവുകള്‍ ഒരുപക്ഷേ, ലോകത്തിനു തന്നെ വെളിച്ചമായെന്നു വരാം. അതുകൊണ്ട് അവനില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ നീ കണ്ടെത്തണം. ആ പ്രതിഭയെ പുറത്തെടുക്കുന്നതിലാണ് നിന്റെ പ്രതിഭാവിലാസം കിടക്കുന്നത്. അവനിലെ പ്രതിഭയെ കാണാതെ അവനില്‍ മറ്റാരെയോ കണ്ടാല്‍ അവനിലെ പ്രതിഭ മരിച്ചുപോകും. അവന്‍ അവനല്ലാതായി മാറും. അവനില്‍ ഒളിഞ്ഞുകിടക്കുന്നത് ഏറ്റവും മികച്ച ചിത്രകാരനാണെങ്കില്‍ അവനില്‍ നീ ഡോക്ടറെയോ എന്‍ജിനിയറെയോ കാണരുത്. അതു കണ്ടാല്‍ അവനിലെ മികച്ച ചിത്രകാരനെ ലോകത്തിനു നഷ്ടപ്പെടും. പകരം ഏറ്റവും മോശപ്പെട്ട ഡോക്ടെറയോ എന്‍ജിനിയറെയോ ആയിരിക്കും ലോകത്തിനു ലഭിക്കുക.
മോനെ, നിന്റെ കുഞ്ഞ് നിനക്കുള്ളതു മാത്രമല്ല, ലോകത്തിനു കൂടിയുള്ളതാണ്. അവനെ നിന്റെ കാര്യലാഭത്തിനു മാത്രം ഉപയോഗപ്പെടുത്തരുത്. ലോകത്തിനു സമര്‍പ്പിക്കുക. അവന്‍ ലോകത്തിന് അഭയവും ആശ്രയവുമായി വളരട്ടെ.. ജീവിതം എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണെന്ന് അവന്‍ അറിയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago