ആരോഗ്യ പദ്ധതി പ്രഖ്യാപനവും ഇ അഹമ്മദ് അനുസ്മരണവും നാളെ
മാനന്തവാടി: ദമാം കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചക്ക് രണ്ടിന് മാനന്തവാടി ടൗണ്‍ഹാളില്‍ ഇ അഹമ്മദ് അനുസ്മരണവും ആരോഗ്യ പദ്ധതി പ്രഖ്യാപനവും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലീംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി എന്നിവര്‍ പങ്കെടുക്കും. മൂന്ന് ബൈത്തുറഹ്മ വീടുകള്‍, കിഡ്നി, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍, അവശത അനുഭവിക്കുന്ന 100 പേര്‍ക്ക് മാസാന്ത ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 24 ലക്ഷം രൂപയുടെ പദ്ധതികളാണ് നാളത്തെ ചടങ്ങില്‍ വച്ച് വിതരണം ചെയ്യുക.
ചടങ്ങില്‍ പി ഹംസക്കുട്ടി നായ്ക്കട്ടി, മുഹമ്മദ് കുട്ടി മാതാപ്പുഴ, വി.പി അബൂബക്കര്‍ ഹാജി പൊയിലൂര്‍ എന്നിവരെ ആദരിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ചടങ്ങില്‍ അധ്യക്ഷനാവും. സി മമ്മൂട്ടി എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും.
ബൈത്തുറഹ്മ ഫണ്ട് കൈമാറ്റം കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ബി മുഹമ്മദ്കുട്ടി നിര്‍വഹിക്കും. ചികിത്സാ സഹായ വിതരണം ഐ.സി ബാലകൃഷ്ണന് എം.എല്‍.എയും കിഡ്നി രോഗികള്‍ക്കുള്ള സഹായവിതരണം കെ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് ഖാദര്‍ ചെങ്കളയും നിര്‍വഹിക്കും. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് കെ.സി അസീസ് കോറോം, ജനറല്‍ സെക്രട്ടറി വി.സി നസീര്‍ വാളാട്, നൗഫല്‍ തേറ്റമല, സമദ് വാളാട്, പി.വി.എസ് മൂസ, സി കുഞ്ഞബദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."