അനശ്വരഭവന്റെ താക്കോല്‍ദാനം നാളെ
കല്‍പ്പറ്റ: കൊളഗപ്പാറ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ.എം അനശ്വരക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി കൈമാറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൂരിമലക്കുന്നില്‍ കീഴ്പ്പാടത്ത് മോഹനന്റെ മകളായ അനശ്വര ജന്മാ മൂത്രാശയ രോഗങ്ങളാല്‍ പ്രയാസമനുഭവിച്ച് വരികയാണ്. സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ പി.ടി.എയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങുകയായിരുന്നു. രേഖയില്ലാത്ത ഭൂമിയായതിനാല്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെയോ സര്‍ക്കാരിന്റെയോ സഹായവും തേടാനായില്ല. സന്മനസുകളുടെ സഹായത്താല്‍ 511 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നാലര ലക്ഷത്തോളം രൂപ ചെലവ് വരുന്ന വീടാണ് നിര്‍മിച്ചത്. അനശ്വരഭവനം എന്നാണ് പേരിട്ടിരിക്കുന്നത്. താക്കോല്‍ദാന ചടങ്ങില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാവിജയന്‍ അധ്യക്ഷയാവും. ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തും. സി അസൈനാര്‍, കെ മുരളീധരന്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് വി ശ്രീലത, കെ ബിജോപോള്‍, സജീ വര്‍ഗീസ്, ടി.പി ഷാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."