അധ്യാപകര്‍ വിവരാവകാശ നിയമത്തിന്റെ വക്താക്കളാകണം: വിന്‍സന്‍ എം പോള്‍
സുല്‍ത്താന്‍ ബത്തേരി: അധ്യാപകര്‍ വിവരാവകാശ നിയമത്തിന്റെ വക്താക്കളാകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഐ.പി.എസ്.
മാര്‍ ബസേലിയോസ് ബി.എഡ് കോളജിന്റെയും, ആര്‍.ടി.ഐ കേരള ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ പ്രാധാന്യവും പ്രസക്തിയും അധ്യാപക വിദ്യാര്‍ഥികള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമം നമ്മുടെ മൗലിക അവകാശ നിയമം പോലെ പ്രധാനപ്പെട്ടതാണെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.
ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വിവരാവകാശ നിയമം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'വിവരാവകാശം എന്ത്, എന്തിന് ' എന്ന വിഷയത്തില്‍ പദ്മന്‍ കോഴൂരും, നിയമത്തിന്റെ പ്രായോഗിത തലങ്ങളെകുറിച്ച് അഡ്വ. കെ.കെ രമേശും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്ക് മുഖ്യ വികാരി ജനറാള്‍ മോണ്‍.
വര്‍ഗീസ് താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍കുമാര്‍, ഡിഎഡ് പ്രിന്‍സിപ്പല്‍ ഫാ. സാമുവേല്‍ പുതുപ്പാടി, പ്രഫ. ടി. മോഹന്‍ബാബു, ഡോ. പി ലക്ഷ്മണന്‍, സോബിന്‍ വര്‍ഗീസ്, ജിപ്‌സണ്‍, ടി. ബിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."