HOME
DETAILS

പൊടിശല്യത്തില്‍ ശ്വാസംമുട്ടി യാത്രക്കാര്‍

  
backup
February 12, 2017 | 12:18 AM

%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82%e0%b4%ae

 

കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്‍ഡ് ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ടാറിങ് പ്രവൃത്തി അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.
രൂക്ഷമായ പൊടിശല്യം കാരണം സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ബസുകള്‍ കയറിത്തുടങ്ങിയതോടെ ഇളകിനില്‍ക്കുന്ന മെറ്റലുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്.
ഏറെകാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിത്തുടങ്ങിയത്. മൂന്നു മാസംകൊണ്ട് മെറ്റല്‍ ചെയ്ത് സ്റ്റാന്‍ഡിന്റെ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു അന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
ഇതിനായി ഈ വര്‍ഷത്തെ ഫണ്ടില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രം ശേഷിച്ചിട്ടും ഇതുവരെ സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടിയായിട്ടില്ല.
അതേസമയം സ്റ്റാന്‍ഡ് നിര്‍മാണ സമയത്ത് ഓവുചാല്‍ നിര്‍മാണം നടന്നിരുന്നില്ല. ഓവുചാല്‍ നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നതാണ് ടാറിങ് പ്രവൃത്തി വൈകുന്നതിന് ഇടയാക്കുന്നതെന്ന് അറിയുന്നു.
സ്റ്റാന്‍ഡില്‍ നിര്‍മാണ സമയത്ത് പാകിയ ടൈലുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മെറ്റല്‍ ചെയ്യാത്തതിനാല്‍ കച്ചവടസ്ഥാപനങ്ങളും ഇതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ടാറിങ് പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ക്കാവശ്യമായ സൗകര്യമൊരുക്കാന്‍ അടിയന്തര നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  11 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  33 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago

No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  6 hours ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  14 hours ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  15 hours ago