കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
മദീനാ പാഷന്‍:
ദ്വിദിന വാഹന
പ്രചാരണ ജാഥ
18ന് തുടങ്ങും
നാദാപുരം: മദീനാ പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നാദാപുരം നോര്‍ത്ത് ഏരിയാ കമ്മിറ്റി നടത്തുന്ന ദ്വിദിന വാഹനജാഥ 18 ,19 തിയതികളില്‍ നടക്കും.
18നു രാവിലെ ഏഴിനു പക്രംതളം ചുരത്തില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ തൊട്ടില്‍പ്പാലം, തളീക്കര, കായക്കൊടി, കുറ്റ്യാടി, കണ്ടേണ്ടാത്ത് കുനി, ഭൂമിവാതുക്കല്‍, വളയം, പാറക്കടവ്, തൂണേരി, പേരോട് കേന്ദ്രങ്ങളില്‍ പര്യടനം നടത്തി നാദാപുരത്തു സമാപിക്കും.
19നു രാവിലെ എട്ടിനു ചേരാപുരത്തു നിന്നാരംഭിച്ച് ആയഞ്ചേരി, വില്ല്യാപ്പള്ളി, തണ്ണീര്‍പന്തല്‍, പുറമേരി, ഇരിങ്ങണ്ണൂര്‍, എടച്ചേരി, ഓര്‍ക്കാട്ടേരി, കൈനാട്ടി, തെരുവത്ത്, താഴെഅങ്ങാടി, പുതുപ്പണം, കണ്ണൂക്കര കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം കുഞ്ഞിപ്പള്ളിയില്‍ സമാപിക്കും.
സ്വാതിതിരുനാള്‍ സംഗീതസഭ വാര്‍ഷികം ആഘോഷിച്ചു
ബാലുശ്ശേരി: സ്വാതി തിരുനാള്‍ സംഗീതസഭയുടെ 17-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. വൈകുണ്ഠം ദക്ഷിണാമൂര്‍ത്തി നഗറില്‍ പഞ്ചായത്ത് മെമ്പര്‍ വി. സുമ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് കെ.പി.എന്‍പിള്ള അധ്യക്ഷനായി. പി. സുധാകരന്‍ മാസ്റ്റര്‍, എന്‍.കെ ദാമോദരന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി നായര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി. രാത്രി ഭവാനി കോളജിലെ വിദ്യാര്‍ഥികള്‍ ഗാനോപഹാരം സംഗീത പരിപാടി അവതരിപ്പിച്ചു.
സ്ത്രീ ശാക്തീകരണവുമായി കാരവന്‍
വടകര: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സാമൂഹിക നീതി വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബാലാവകാശങ്ങള്‍ വിശദീകരിക്കുന്ന 'കാരവന്‍' പ്രദര്‍ശനത്തിനു വടകരയില്‍ സ്വീകരണം നല്‍കി. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, സ്ത്രീധന നിരോധന നിയമം, ബാലവിവാഹത്തിനെതിരായ ബോധവല്‍ക്കരണം എന്നിവ എക്‌സിബിഷനിലുണ്ട്. സ്ത്രീ ശാക്തീകരണം വിഷയമാക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.
പുതിയ സ്റ്റാന്‍ഡില്‍ സി.കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷയായി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, എ.സി ഹാജറ, തസ്‌ലീന, ടി.എന്‍ ധന്യ പ്രസംഗിച്ചു.
എസ്.എം.എഫ് പ്രീ മാരിറ്റല്‍ കോഴ്‌സ്
വടകര: സുന്നി മഹല്ല് ഫെഡറേഷന്‍ വടകര മേഖലാ പ്രീ മാരിറ്റല്‍ കോഴ്‌സിന്റെ ഉദ്ഘാടനം വെള്ളികുളങ്ങര തര്‍ബിയത്തു സ്വിബിയാന്‍ മദ്‌റസയില്‍ മണ്ഡലം പ്രസിഡന്റ് കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ഉസ്മാന്‍ ഉരിയാന അധ്യക്ഷനായി.ശരീഫ് റമഹ്മാനി നാട്ടുകല്‍ പാരന്റിങ് ക്ലാസെടുത്തു.
സൈനുല്‍ ഉലമാ ഉറൂസ് മുബാറക്
നാളെ
തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫ് തൊട്ടില്‍പ്പാലം ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉറൂസ് മുബാറക് നാളെ നടക്കും. വൈകിട്ട് ഏഴിനു നജാത്തുല്‍ ഇസ്‌ലാം മദ്‌റസ പരിസരത്തു നടക്കുന്ന പരിപാടിക്ക് ബഷീര്‍ ബാഖവി കിഴിശ്ശേരി, ടി.വി.സി അബ്ദുസ്സമദ് ഫൈസി നേതൃത്വം നല്‍കും. പ്രഭാഷണ സദസില്‍ സയ്യിദ് മുഹമ്മദ് ഹാഫിള് ജിഫ്‌രി സംസാരിക്കും.
ശിലാസ്ഥാപനം
നടത്തി
കടമേരി: റഹ്മാനിയ്യ അറബിക് കോളജ് റൂബി ജൂബിലിയോടനുബന്ധിച്ച് കോളജ് യു.എ.ഇ ഉത്തരമേഖലാ കമ്മിറ്റി പ്രഖ്യാപിച്ച റഹ്മാനിയ്യ മഹല്‍ ശിലാസ്ഥാപന കര്‍മം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
കാമിച്ചേരിയില്‍ മുറിച്ചാണ്ടി ഹാരിസ് സംഭാവന നല്‍കിയ സ്ഥലത്താണു വീട് നിര്‍മിക്കുന്നത്. എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, മുറിച്ചാണ്ടി ഹാരിസ്, ശരീഫ് റഹ്മാനി നാട്ടുകല്‍, യൂസഫ് റഹ്മാനി ചെമ്പ്രശ്ശേരി, കേളോത്ത് ഇബ്രാഹിം ഹാജി, പുത്തലത്ത് അമ്മദ്, മുറിച്ചാണ്ടി മഹ്മൂദ്, കാങ്ങാട്ട് അമ്മദ് മുസ്‌ലിയാര്‍, കാര്യാട്ട് അബ്ദുല്ല ഹാജി, കരുവാന്‍കണ്ടി ജമാല്‍, കെ.കെ ഹമീദ് മാസ്റ്റര്‍, കളത്തില്‍ അബ്ദുല്ല മാസ്റ്റര്‍, രാമത്ത് ഖാലിദ്, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, നാങ്ങ്യാറത്ത് മൂസ, പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
യു.ഡി.എഫ് ജില്ലാ
പ്രചാരണ ജാഥ
നാളെ നാദാപുരത്ത്
നാദാപുരം: ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥയ്ക്ക് നാളെ വൈകിട്ട് അഞ്ചിനു നാദാപുരത്തു സ്വീകരണം നല്‍കും.
ഫെഡറല്‍ ബാങ്ക് പരിസരത്തു നിന്നു ജാഥയെ സമ്മേളനനഗരിയായ തലശ്ശേരി റോഡിലേക്ക് സ്വീകരിച്ചാനയിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സൂപ്പി നരിക്കാട്ടേരി, പി.കെ ശ്രീനിവാസന്‍, കോരംകോട്ട് മൊയ്തു എന്നിവര്‍ അറിയിച്ചു.
എല്‍.ഡി ക്ലര്‍ക്ക്
പരിശീലനം
കൊയിലാണ്ടി: സി.എം.പി സി.പി ജോണ്‍ വിഭാഗം ഏരിയാ കമ്മിറ്റിയുടെയും പ്രഭാത് ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള സൗജന്യ കോച്ചിങ് ക്ലാസ് കോഴിക്കോട്, കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ നടക്കും. ഫോണ്‍: 9349934950.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."