വാളൂര്‍ ഗവ. യു.പി പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം
പേരാമ്പ്ര: വാളൂര്‍ ഗവ. യു.പി സ്‌കൂള്‍ പൂര്‍വാധ്യാപകവിദ്യാര്‍ഥി സംഗമവും വികസന സെമിനാറും തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖല ശാസ്ത്ര സാങ്കേതിക രംഗത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാഥമിക വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ച് സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താനുള്ള യജ്ഞത്തില്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു ഒരു ക്ലാസ്‌റൂം സ്മാര്‍ട്ടാക്കാന്‍ തുക അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ചടങ്ങില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ വി. ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. കുഞ്ഞമ്മദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, കെ.ടി.ബി കല്‍പ്പത്തൂര്‍, വി.എം മനോജ്, കെ.കെ മൂസ, എം.കെ അമ്മദ്, എ.ഇ.ഒ സുനില്‍ കുമാര്‍ അരീക്കാംവീട്ടില്‍, സി.ബാലന്‍, പി.എം പ്രകാശ്, ടി.പി നാസര്‍, വല്‍സന്‍ എടക്കോടന്‍, എന്‍. ഹരിദാസന്‍, എം.ടി സത്യന്‍ സംസാരിച്ചു. വാര്‍ഡംഗം കെ.പി രതീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."