മതേതരത്വത്തിനു പോറലേറ്റാല്‍ നാട് വികൃതമാവും: മന്ത്രി ജലീല്‍
കണ്ണൂര്‍: മതേതരത്വത്തിനു പോറല്‍ സംഭവിച്ചാല്‍ നമ്മുടെ നാട് വികൃതമാവുമെന്നു മന്ത്രി ഡോ. കെ.ടി ജലീല്‍. റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാ സമ്മേളനം 'ആനന്ദം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ വളരുന്നുണ്ടെങ്കിലും മനസ് സങ്കോചപ്പെടുകയാണ്. പുരോഗതി വേഷവിധാനത്തില്‍ മാത്രമാവരുത്. എതിര്‍വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരോട് എങ്ങനെ സമീപിക്കുന്നു എന്നതിലാണ് ഓരോരുത്തരെയും അളക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
മതനിരപേക്ഷത ദുര്‍ബലമാവുമ്പോള്‍ രാജ്യം തകരും. ഇന്ത്യയെ ഇതര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നതു മതേതരത്വമാണെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. ഡോ. ജയപ്രകാശ് ഉപാധ്യായ അധ്യക്ഷനായി. ഡോ. വി.എം സന്തോഷ്, ഡോ. സന്തോഷ് ശ്രീധര്‍, ഡോ. ഇ.കെ ഉമ്മര്‍, പി.എം ശിവശങ്കരന്‍, വി.ജി നായനാര്‍, സണ്ണി ശര്‍മ, സി.ആര്‍ നമ്പ്യാര്‍ സംസാരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."