HOME
DETAILS
MAL
മാഹിയില്‍ ഫ്രഞ്ച് ഭാഷ പഠിക്കാം
backup
February 12 2017 | 00:02 AM
കണ്ണൂര്‍: ഫ്രഞ്ച് ഭാഷയും സംസ്കാരവും പഠിക്കുന്നതിനു മാഹിയില്‍ അവസരം. ഡെല്‍ഫ് സര്‍ട്ടിഫിക്കറ്റിനായുള്ള പരിശീലനം മാഹിയില്‍ ആരംഭിക്കുമെന്ന് ഡല്‍ഫ് പരിശീലകന് ഴാങ് ബാപ്തീസ് വന്തോം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ എട്ടിന് മാഹിയില്‍ പരിശീലന കേന്ദ്രം തുടങ്ങും. ഫ്രഞ്ച് സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഫ്രഞ്ച് സാംസ്കാരിക ഭാഷാപഠന കേന്ദ്രമാണ് പഠനത്തിനു സൗകര്യം ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ലത്തീയീസ, അടിയേരി കനകരാജന്, ഇ.എന്‍ വിശ്വനാഥന്, തയ്യില്‍ സദാനന്ദന്, വരുണ്‍ കൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."