മലിനബാധിത പ്രദേശങ്ങള്‍ കാണാന്‍ കലക്ടറെത്തി
പയ്യന്നൂര്‍: നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നു മലിനജലം ഒഴുകിയെത്തി കിണറുകള്‍ മലീമസമായ രാമന്തളിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലി സന്ദര്‍ശിച്ചു. തുടര്‍ന്ന് നാവിക അക്കാദമി ഗേറ്റിനു മുന്നില്‍ സമരം നടത്തുകയായിരുന്ന ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സി കൃഷ്ണന്‍ എം.എല്‍.എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പം കലക്ടര്‍ എത്തിയത്. മലിനജലം കയറിയ കിണറുകള്‍ കലക്ടര്‍ നോക്കിക്കണ്ടു. ചര്‍മ രോഗം പിടിപെട്ടവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
മാലിന്യ പ്ലാന്റിനെ കുറിച്ച് ജനങ്ങള്‍ ഉയര്‍ത്തുന്ന പരാതി നേവല്‍ അധികൃതരുമായി കലക്ടര്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് ധര്‍ണ നടത്തുകയായിരുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ കലക്ടര്‍ സന്ദര്‍ശിച്ചത്.പ്ലാന്റിന് സമീപത്തെ പതിനൊന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വിദഗ്ധ സംഘത്തെ കൊണ്ട് പ്ലാന്റ് ഉടന്‍ പരിശോധനിപ്പിക്കും. ചോര്‍ച്ച കണ്ടെത്തുന്നതിനായി പ്ലാന്റിന് സമീപത്തായി ട്രഞ്ചിങ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
നാവിക അക്കാദമി ഗേറ്റി നു മുന്നിലെ ധര്‍ണയില്‍ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. സി കൃഷ്ണന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍, ഒ.കെ ശശി, അഡ്വ. ഡി.കെ ഗോപിനാഥ്, പരത്തി ഗോവിന്ദന്‍, എ നാരായണന്‍, കൊയക്കീല്‍ പത്മനാഭന്‍, കെ രാജീവ് കുമാര്‍, പി രാഘവന്‍, ഭാസ്‌കരന്‍ വെളളൂര്‍, ശശി, കെ.പി ഹരീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."