വെള്ളമില്ല; നീലേശ്വരം ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുര അടച്ചു
നീലേശ്വരം: വെള്ളമില്ലാത്തതിനാല്‍ നീലേശ്വരം ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുര അടച്ചു. ഇതോടെ ദുരിതത്തിലായതു യാത്രക്കാരാണ്. ഇന്നലെയാണു മൂത്രപ്പുര പൂര്‍ണമായും അടച്ചത്. ടാങ്കിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പ് ലീക്കായതാണു വെള്ളമില്ലാതാവാന് കാരണം.
നഗരത്തിലെത്തുന്നവരുടെ ഏക ആശ്രയമാണു ബസ്സ്റ്റാന്‍ഡിലെ ചെറിയ മൂത്രപ്പുര. ഒരാഴ്ചയിലധികമായി പൈപ്പ് ലീക്കായിട്ട്. മോട്ടോറില്‍ നിന്നും മുകളിലേക്കുള്ള പൈപ്പും ഫൂട്ട് വാല്വിലേക്കുള്ള പൈപ്പുമാണു പൊട്ടിയിട്ടുള്ളത്. മോട്ടോറും തകരാറിലായിരുന്നെങ്കിലും അതു കരാറുകാരന് പരിഹരിച്ചിരുന്നു. പൈപ്പ് ലീക്കായ കാര്യം നഗരസഭാ അധികൃതരെ ദിവസങ്ങള്‍ക്കു മുന്‍പേ അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാന്‍ തയാറായില്ല.
അതോടെയാണു മൂത്രപ്പുര അടച്ചിടാന്‍ കരാറുകാരന് നിര്‍ബന്ധിതനായത്. മൂത്രപ്പുരയുടെ രണ്ടു ടാങ്കുകളും ഇതിനകം നിറഞ്ഞു കഴിഞ്ഞു. അതു മാറ്റാന്‍പോലും അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ചുരുങ്ങിയ ചെലവില്‍ ടാങ്ക് പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ കരാറുകാരന് ശ്രമിച്ചെങ്കിലും നഗരസഭാ ആരോഗ്യവിഭാഗം തടഞ്ഞതായും പരാതിയുണ്ട്.
നിലവില്‍ പഞ്ചായത്തായിരുന്ന കാലത്ത് നിര്‍മിച്ച വെയ്റ്റിങ് ഷെഡും, ഫ്രൂട്ട് സ്റ്റാളും അടങ്ങിയ കെട്ടിടത്തിലാണ് ഇടുങ്ങിയ മൂത്രപ്പുരയുള്ളത്.
ആയിരക്കണക്കിന് യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന ഇവിടെ വിപുലമായ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിക്കണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."