പ്രതിഷേധ സമരത്തിനു പരിഹാരമായി
തലപ്പാടി: ദേശീയപാതയിലെ അന്തര്‍ സംസ്ഥാന റൂട്ടായ തലപ്പാടിയില്‍ ഏര്‍പെടുത്തിയ ടോള്‍ പിരിവിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനു പരിഹാരമായി.
ടോള്‍ ബൂത്തിന്റെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍വരുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് പ്രതിമാസം 235 രൂപയുടെ പാസ് അനുവദിക്കാനും ദേശീയ പാതയോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാതെ പ്രദേശവാസികളില്‍ നിന്നടക്കം ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ നടന്നു.
ഇന്നലെ കര്‍ണാടക മന്ത്രി യു.ടി ഖാദറിന്റെ സാന്നിധ്യത്തില്‍ മംഗളൂരു കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധക്കാരുടെ സമരം ഒത്തുതീര്‍പ്പായത്. ടോള്‍ ബൂത്തിന്റെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍വരുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് പ്രതിമാസം 235 രൂപയുടെ പാസ് അനുവദിക്കാനും, അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന കേരളത്തിലേയും കര്‍ണാടകയിലേയും സ്വകാര്യ വാഹന ഉടമകള്‍ക്കും, ഇരു സംസ്ഥാനങ്ങളുടേയും അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും ടോള്‍ ഈടാക്കുന്നത് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി.
ഇതാനായി ഇവര്‍ക്ക് പ്രത്യേക പാസ് നല്‍കും. ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ സൗജന്യ പാസ് അനുവദിക്കുമെന്നും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. തലപ്പാടി ബസ് സ്റ്റാന്‍ഡില്‍ കുടിവെള്ള സൗകര്യം ഏര്‍പെടുത്തും. യോഗത്തില്‍ മന്ത്രി യു.ടി ഖാദര്‍, മുഹ്യുദ്ദീന്‍ ബാവ എം.എല്‍.എ, മംഗളൂരു കലക്ടര്‍ ഡോ. കെ.ജെ ജഗദീഷ്, പി.ബ്ല്യു.ഡി എന്‍ജിനീയര്‍ കന്തരാജ്, അസിസ്റ്റന്‍ഡ് സിറ്റി പൊലിസ് കമ്മിഷണര്‍ ശാന്തരാജ്, നവയുഗ ചീഫ് മാനേജര്‍ ശങ്കര, സൈഫുല്ല തങ്ങള്‍, നാസര്‍ മൊഗ്രാല്‍ ഗോല്‍ഡന്‍ റഹ്്മാന്‍, ഹര്‍ഷദ് വോര്‍ക്കാടി, സിദ്ദിഖ് തലപ്പാടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."