HOME
DETAILS

സയാമീസ് ഇരട്ടകള്‍ക്കൊരു ആതുരാലയം

  
backup
February 12 2017 | 00:02 AM

%e0%b4%b8%e0%b4%af%e0%b4%be%e0%b4%ae%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81

സയാമീസ് ഇരട്ടകള്‍. ഒരു മെയ്യെങ്കിലും ഇരു മെയ്യായി ജനിച്ചു വീഴുന്ന ഹതഭാഗ്യര്‍. അവരും താïുന്നതു വേദനകളുടെ വേനലുകളെയാണ്. സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ട ജന്മങ്ങള്‍. രക്ഷിതാക്കള്‍ക്കു മാത്രമല്ല, ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കïുനില്‍ക്കുന്നവര്‍ക്കു പോലും അവര്‍ സങ്കടങ്ങള്‍ തരുന്നു. സന്താപവും സഹതാപവും ഒരുമിച്ചു പിടിച്ചുവാങ്ങുന്നു. പക്ഷേ, കïുനില്‍ക്കാനല്ലാതെ നമുക്കു എന്തു ചെയ്യാനാകും?
അത്തരം ജീവിതങ്ങള്‍ക്ക് ആശ്രയമായി മാറുകയാണ് സഊദി അറേബ്യയിലെ റിയാദിലുള്ള പ്രമുഖ ആശുപത്രി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം സയാമീസ് ഇരട്ടകളാണ് ഇവിടെ പുതുജീവിതത്തിലേക്കു പിച്ചവച്ചു നടക്കാന്‍ വന്നെത്തിയത്. സഊദി ഭരണാധികാരിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ ഈ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തനമാരംഭിച്ചത്.
       ലോകത്തു തന്നെ അതികഠിനമായ ദൗത്യം നിര്‍വഹിക്കുന്ന ആശുപത്രികള്‍ വിരളമാണ്. രïു പതിറ്റാïിലധികമായി ഈ മേഖലയില്‍ സേവനം തുടരുന്ന ഇവിടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളത്. 1990 മുതലാണ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തിത്തുടങ്ങിയത്.
അന്നത്തെ ഭരണാധികാരി ഇതിനായി പ്രത്യേക ഫïുകള്‍ മാറ്റിവച്ചു. പ്രത്യേക വിഭാഗത്തെയും നിയോഗിച്ചു. അതിനു ശേഷം ഇവിടെ നടന്നത് 94 ശസ്ത്രക്രിയകള്‍. 32 എണ്ണം വിജയകരമായി പൂര്‍ത്തീകരിച്ചു. എങ്കിലും അതു വൈദ്യശാസ്ത്ര ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സഊദി അറേബ്യയെ കൂടാതെ, സുഡാന്‍, സിറിയ, യമന്‍, ഈജിപ്ത്, മലേഷ്യ, ഫിലിപ്പൈന്‍സ്, പോളï്, മൊറോക്കോ, ഇറാഖ്, പാകിസ്താന്‍, കാമറൂണ്‍, ഒമാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളാണ് ഇവിടെ ശസ്ത്രക്രിയയ്ക്കായി എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഒടുവിലായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈജിപ്ഷ്യന്‍ ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. മിന, മായി എന്നീ ഇരട്ടകളായിരുന്നു ഇവര്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവര്‍ ഇവിടെയെത്തിയത്.

അബ്ദുല്ല അല്‍ റബീഹ് ശസ്ത്രക്രിയാ നിപുണന്‍
സഊദിയില്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കുന്നത് മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ. അബ്ദുല്ല അല്‍ റബീഹ് ആണ്.  1990 മുതലാണ് അദ്ദേഹം ഇത്തരം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. ആദ്യ ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ചത് 18 മണിക്കൂര്‍. ഇന്ന് അറബ് ലോകത്തെ മികച്ച ശസ്ത്രക്രിയാ വിദഗ്ധനാണിദ്ദേഹം. ഇതിനകം 42 ശസ്ത്രക്രിയകളാണ് നടത്തിയത്.
2002ലാണ് ഏറ്റവും സങ്കീര്‍ണമായ ദൗത്യത്തിനു നേതൃത്വം നല്‍കിയത്. മലേഷ്യന്‍ ഇരട്ടകളായ അഹമ്മദിന്റെയും മുഹമ്മദിന്റെയും ശരീരം വേര്‍പ്പെടുത്താന്‍ മലേഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ പരാജയം സമ്മതിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും നീï ശസ്ത്രക്രിയയിലൂടെ ആ ദൗത്യം അദ്ദേഹം പൂര്‍ത്തീകരിച്ചു. ഇന്നും ചാരിതാര്‍ഥ്യത്തോടെയുള്ള ഓര്‍മയാണദ്ദേഹത്തിനത്. ഏറ്റവും സങ്കീര്‍ണവും കനത്ത വെല്ലുവിളിയുമായിരുന്നു ഈ ദൗത്യമെന്ന് അദ്ദേഹം ആണയിടുന്നു.
 'വേര്‍പിരിയാത്ത കൂട്ടുകാരുമായുള്ള അനുഭവം' എന്ന പുസ്തകത്തില്‍ അദ്ദേഹം അനുഭവങ്ങള്‍ വിശദമായി വ്യക്തമാക്കുന്നുï്.


സയാമീസ് ഇരട്ടകള്‍
ജന്‍മനാ ഒരു ഉടലും ബാക്കിയുള്ള ശരീര ഭാഗങ്ങള്‍ വെവ്വേറെയുമായി ജനിക്കുന്ന പ്രത്യേക അവസ്ഥ. ചിലപ്പോള്‍ തല മാത്രം രïും ഉടലിനു കീഴെ ബാക്കിയുള്ളത് മുഴുവന്‍ ഒറ്റൊന്നായും കാണപ്പെടും. അല്ലെങ്കില്‍ തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍. രïു ശരീരങ്ങള്‍ ഒട്ടിച്ചേരുന്ന ഇരട്ടകളെയാണ് വേര്‍പ്പെടുത്താന്‍ സാധിക്കുക. ചിലര്‍ക്ക് ഹൃദയവും ആന്തരിക അവയവങ്ങളും ഒന്നാണെങ്കില്‍ വേര്‍പ്പെടുത്തല്‍ ഏറെ ക്ലേശകരമാകും. ഒന്നുകില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങേïി വരും. അല്ലെങ്കില്‍ അതേനിലയില്‍ ജീവിക്കാന്‍ വിധിക്കപ്പെടും.
49,000 മുതല്‍ 189,000 വരെയുള്ള ജനനത്തില്‍ ഒന്ന് എന്ന നിലയിലാണ് ഇത്തരം ഇരട്ടകള്‍ ലോകത്തു ജനിക്കുന്നത്. സൗത്ത് ഏഷ്യ, ബ്രസീല്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് അപൂര്‍വങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. പകുതിയും ചാപ്പിള്ളയാകുന്നു. പ്രസവിക്കുന്നതില്‍ മൂന്നില്‍ ഒന്ന് 24 മണിക്കൂറിനകം മരിക്കുന്നു. എന്നാല്‍ അതിജീവിക്കുന്നതില്‍ കൂടുതലും പെണ്‍ ഇരട്ടകളാണെന്നും പഠനം. ശരീരാവയവങ്ങളുടെ ഒട്ടിച്ചേരലുകള്‍ക്കനുസരിച്ച് രïു ഡസനിലധികം രൂപത്തില്‍ ഇതു കാണപ്പെടുന്നു. ശരീരഘടനക്കനുസരിച്ച് ചിലതു മാത്രമേ ശസ്ത്രക്രിയയിലൂടെ വേര്‍തിരിക്കാനാകൂ.




 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago