കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ചെങ്ങളായി എ.യു.പി സ്‌കൂള്‍ സ്വകാര്യ ട്രസ്റ്റിലേക്ക്
ശ്രീകണ്ഠപുരം: നൂറ് വര്‍ഷം പിന്നിട്ട ചെങ്ങളായി എ.യു.പി സ്‌കൂളില്‍ കുട്ടികളുടെ കുറവു കാരണം സ്വകാര്യ ട്രസ്റ്റിന് കൈമാറാന്‍ ആലോചന.
ശ്രീകണ്ഠപുരം മേഖലയില്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ വ്യാപകമായതോടെ കുട്ടികള്‍ അങ്ങോട്ടു ചേക്കേറാന്‍ തുടങ്ങിയതാണ് ചെങ്ങളായി സ്‌കൂളിന് തിരിച്ചടിയായത്. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയാണെന്ന് പറയുമ്പോഴും പരസ്പരം കൈമാറുന്നതിലെ സുതാര്യതയെ സംശയത്തോടെ നോക്കി കാണുകയാണ് നാട്ടുകാര്‍. നല്ല രീതിയില്‍ മുമ്പോട്ട് പോകാന്‍ കഴിയുന്നില്ലെങ്കില്‍ ഏറ്റെടുത്ത് നടത്തുന്നത് ഗുണമാണെന്നും അല്ലെന്നുമുള്ള രണ്ടഭിപ്രായവുമുണ്ട്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ സ്വകാര്യ മേഖലയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ തുടങ്ങുന്നതിനു മുന്നോടിയാണ് കൈമാറ്റം.
ഡൈനാമോസ് സെവന്‍സ്:
ടീം പടന്നയ്ക്ക് ജയം
ഇരിക്കൂര്‍: ഡൈനാമോസ് ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡയനാമോസ് ഇരിക്കൂറിനെതിരെ ഒരു ഗോള്‍ നേടി ടീം പടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍ കളിക്കാരെ പരിചയപ്പെട്ടു. കെ ഗഫൂര്‍ ഹാജി, കെ നിസ്തര്‍, സി മൊയ്തീന്‍ സംബന്ധിച്ചു. ഇന്ന് ബ്രദേര്‍സ് എഫ്.സി സിദ്ദീഖ് നഗര്‍ ബ്ലാക്ക് കോബ്ര രാമന്തളിയെ നേരിടും.
പെന്‍ഷനേഴ്‌സ് യൂനിയന്‍
രജതജൂബിലി സമ്മേളനം
ചെറുപുഴ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചെറുപുഴ യൂനിറ്റിന്റെ രജതജൂബിലി വാര്‍ഷിക സമ്മേളനം ചെറുപുഴ ആര്‍ട്‌സ് വിങ് ഹാളില്‍ നടന്നു. ടി.ജെ ജോസഫ് അധ്യക്ഷനായി. കെ.എഫ് ജോസഫ്, എം.കെ സരോജിനി, പി വിജയന്‍ നായര്‍, പി നാരായണന്‍, ഇ.പി നാരായണന്‍ നമ്പ്യാര്‍, പി.പി തങ്കപ്പന്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.ജെ ജോസഫ്(പ്രസി.), കെ.എം തോമസ്, പി.പി തങ്കപ്പന്‍(വൈസ് പ്രസിഡന്റുമാര്‍), പി.കെ ചന്ദ്രശേഖരന്‍(സെക്ര.), എം.കെ സരോജിനി, പി.വി കുഞ്ഞിക്കണ്ണന്‍(ജോ. സെക്ര.), എം ദാമോദരന്‍(ട്രഷറര്‍).
ജനശ്രീ കുടുംബ സംഗമം
ചെറുപുഴ: ജനശ്രീ സുസ്ഥിര മിഷന്‍ പെരിങ്ങോം മണ്ഡലം കുടുംബ സംഗമവും കലാമേളയും വയക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞപ്പന്‍ അധ്യക്ഷനായി. ജനശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ഇ.വി നാരായണന്‍, ഇക്ബാല്‍ മംഗലശ്ശേരി, ടി.വി കോമളവല്ലി, ഇസ്മാഈല്‍ സംസാരിച്ചു.
ആദരിച്ചു
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി നളിനി ഉദ്ഘാടനം ചെയ്തു. പി പ്രകാശന്‍ അധ്യക്ഷനായി. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ വിജയം നേടിയ തവിടിശ്ശേരി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ കെ സൂര്യ, ടി.എം ആതിര, സമ്മ്യക് വിജയന്‍, ഇ വിസ്മയ, സി അനുശ്രീ എന്നിവര്‍ക്കും അധ്യാപകന്‍ കെ.സി സതീശനും പഞ്ചഗുസ്തി മത്സരത്തില്‍ സമ്മാനം നേടിയ സൈനുദ്ദീന്‍, കേരളോത്സവം വടംവലി മത്സരത്തില്‍ വിജയികളായ വനിതകളെയുമാണ് ആദരിച്ചത്. എം ജനാര്‍ദനന്‍, ലതാ ഗോപി സംസാരിച്ചു.
സൗജന്യ
ആയുര്‍വേദ
മെഡിക്കല്‍ ക്യാംപ്
തളിപ്പറമ്പ്: തൃഛംബരം ശ്രീകൃഷ്ണ റസിഡന്റ്‌സ് അസോസിയേഷനും പി.കെ.എം ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാം പ് സഘടിപ്പിച്ചു. പി ഗംഗാധരന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സലര്‍മാരായ രജനി രമാനന്ദ്, ദീപ രഞ്ചിത്ത്, കെ.വി ഗായത്രി, കെ വത്സരാജന്‍, സുനിത ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. പരിശോധനക്ക് ഡോ. താജിര്‍ ഗുരുക്കള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."