യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥ 15ന് ജില്ലയില്‍
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടുന്നതിനായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ജാഥ 15ന് ജില്ലയില്‍ പ്രവേശിക്കും. യു.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജാഥ 17വരെ പര്യടനം നടത്തും.
15ന് രാവിലെ 10ന് പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ സ്വീകരിക്കും. മൂന്നു മണിക്ക് പഴയങ്ങാടി, നാലിന് തളിപ്പറമ്പ്, അഞ്ചിന് ശ്രീകണ്ഠപുരം, ആറിന് ഇരിട്ടി എന്നിങ്ങനെ സ്വീകരണം നല്‍കും. 16ന് രാവിലെ 10ന് പുതിയതെരു, വൈകുന്നേരം മൂന്നിന് പിണറായി, നാലിന് തലശേരി, അഞ്ചിന് കണ്ണൂര്‍ എന്നിങ്ങനെ സ്വീകരണം നല്‍കും. 17ന് രാവിലെ 10ന് കൂത്തുപറമ്പ് മാറോളിഘട്ടില്‍ ജാഥ പര്യടനം തുടങ്ങും. വൈകുന്നേരം മൂന്നിനു മട്ടന്നൂരിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ യുഡി.എഫ് നേതാക്കളായ പ്രൊഫ. എ.ഡി മുസ്തഫ, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സതീശന് പാച്ചേ നി, അബ്ദല്‍ കരിം ചേലേരി, വി.എ നാരായണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."