HOME
DETAILS
MAL
ഒന്‍പത് സ്ത്രീകളടക്കം 40 നക്സലുകള്‍ കീഴടങ്ങി
backup
May 29 2016 | 20:05 PM
റായ്പുര്‍: ഛത്തീസ്ഗഢില്‍ ഒന്‍പത് സ്ത്രീകളടക്കം 40 അംഗ നക്സല്‍ സംഘം പൊലിസിനുമുന്നില് കീഴടങ്ങി. സര്‍ക്കാര്‍ എട്ടു ലക്ഷം രൂപ തലയ്ക്കു വിലപറഞ്ഞിരുന്ന നക്സല്‍ നേതാവ് സബ്ലി കശ്യപ് അടക്കമുള്ള സംഘമാണ് കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ 19 പേര് ധര്ബാ ഡിവിഷന് കമ്മിറ്റിയിലുള്ളവരും രണ്ടു പേര് കംഗര്‍ മേഖലാ കമ്മിറ്റിയിലുള്ളവരും മറ്റുള്ള 19 പേര് കിഴക്കന്‍ ബസ്തര്‍, മര്ഡപാല് കമ്മിറ്റികളിലുള്ളവരുമാണെന്ന് പൊലിസ് പറഞ്ഞു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ മോഷ്ടിച്ച കേസില്‍ കുറ്റക്കാരാണ് കശ്യപടക്കമുള്ള ബസ്തര്‍ കമ്മിറ്റിയിലെ നക്സലുകള്‍. കീഴടങ്ങിയവര്‍ക്ക് 10,000 രൂപ വീതം ജില്ലാ കലക്ടര്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."