HOME
DETAILS

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത വികസനം വൈകും

  
backup
February 12 2017 | 02:02 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8



രാജപുരം: കാഞ്ഞങ്ങാട്  പാണത്തൂര്‍  സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഏഴാം മൈല്‍ - പൂടങ്കല്ല് റോഡിന്റെ മെക്കാടം ടാറിങ്  വീണ്ടും ചുവപ്പ് നാടയില്‍. അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ടെണ്ടര്‍ നടപടികള്‍ക്ക് സര്‍ക്കാറില്‍ നിന്നു ഇനിയും അനുവാദം ലഭിക്കാത്തതാണ് വൈകാന്‍ കാരണം.
 ഇതേത്തുടര്‍ന്ന് റോഡ് വികസനം അനന്തമായി നീളുകയാണ്. കുദ്രോളിയിലെ  ഏജന്‍സിയാണ് നിര്‍മാണത്തിന് ടെണ്ടര്‍ നേടിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ്  കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ് ജോലികള്‍ നടത്തേണ്ടത്. എന്നാല്‍ എട്ടുകോടിക്ക് മുകളിലുള്ള ജോലികള്‍ കരാര്‍ കമ്മിറ്റി അംഗീകരിക്കേണ്ടതുള്ളതിനാല്‍ ടെണ്ടറിന് അനുവാദം ലഭിച്ചില്ല.
ഒടയംചാല്‍ ടൗണ്‍ വികസന സമിതി ടൗണിന്റെ റോഡ് വികസനത്തിന്റെ പോരായ്മകള്‍ അറിയാന്‍ വിവരാവകാശ  നിയമ പ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് ഏഴാം മൈല്‍  മുതലുള്ള റോഡ് വികസനം പഴയ പടിയില്‍ തന്നെയാണെന്ന വിവരം ലഭിച്ചത്. റോഡിന്റെ സാങ്കേതിക അനുമതി, അനുവദിച്ച ഓവുചാലുകളുടെ എണ്ണം എന്നിവ സംബന്ധിച്ച ആധികാരിക രേഖകളാണ് ആവശ്യപ്പെട്ടത്. കൂട്ടത്തില്‍ സെലക്ഷന്‍ നോട്ടിസിന്റെ പകര്‍പ്പും ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയില്‍ എസ്റ്റിമേറ്റിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ടെണ്ടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചത്. ഇതേത്തുടര്‍ന്ന് സെലക്ഷന്‍ നോട്ടിസും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  14.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയതെന്ന് അറിയിച്ചിട്ടുണ്ട്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആയ കാലയളവില്‍ റോഡ് വികസനത്തിനു പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ നിരാഹാര സമര ഭീഷണി മുഴക്കിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എയുടെ പ്രതിഷേധം മുഖവിലയ്‌ക്കെടുത്ത്  റോഡിന് അടിയന്തിരമായി തുക അനുവദിച്ചിരുന്നു. തുക അനുവദിച്ചിട്ടും ടെണ്ടറിനു അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് റോഡ് വികസനം ഇനിയും അനന്തമായി നീളാന്‍ കാരണമായത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago