പൂന്താനം സ്മാരകത്തിന്റെ രണ്ടാംഘട്ട വികസനത്തിന് തുക അനുവദിക്കും: മന്ത്രി കടകംപള്ളി
കീഴാറ്റൂര്‍: പൂന്താനം സ്മാരകത്തിന്റെ രണ്ടാംഘട്ട വികസനത്തിന് വേണ്ടതുക ഉടന്‍ അനുവദിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂന്താനം സാഹിത്യോത്സവവും സ്മാരക ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സമഗ്ര സംഭാവനയ്ക്കുള്ള പൂന്താനം സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന് സമ്മാനിച്ചു.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. അവാര്‍ഡ് പ്രഖ്യാപനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയും ആദരായനം മേലാറ്റൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. സാഹിത്യോത്സവ സപ്ലിമെന്റ് ഡി.ടി.പി.സി കൗണ്‍സില്‍ സെക്രട്ടറി എല്‍. സുന്ദരന്‍ കവി ഇന്ദു ശ്രീനാഥിന് നല്‍കി പ്രകാശനം ചെയ്തു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ കീഴാറ്റൂര്‍ അനിയന് നല്‍കി നിര്‍വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. എ.പി അനില്‍കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം വി. സുധാകരന്‍, ശ്രീപ്രകാശ് സംസാരിച്ചു.
രാവിലെ കേരള സംഗീത അക്കാദമിയുടെ സഹകരണത്തോടെ നടന്ന നാടക വിചാര സദസോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ക്കു തുടക്കമായത്. കേരളാ സംഗീത നാടക അക്കാദമി അംഗം ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ രവി വര്‍മ അധ്യക്ഷനായി. സാം ജോര്‍ജ്, ശൈലജ പി. അംബു എന്നിവര്‍ ക്ലാസെടുത്തു. ഇ. ബാലകൃഷ്ണന്‍, പി. വേണുഗോപാല്‍ സംസാരിച്ചു. വൈകിട്ട് ആറിന് കലാസന്ധ്യ ശ്രീജിത്ത് പെരുന്തച്ചന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാബിയ മുസമ്മില്‍ അധ്യക്ഷനായി. എന്‍. സുരേന്ദ്രന്‍, പാറമ്മല്‍ കുഞ്ഞിപ്പ സംസാരിച്ചു. തുടര്‍ന്നു കേരള സംഗീത നാടക അക്കാദമിയുടെ 'മത്സ്യഗന്ധി' നൃത്താവിഷ്‌കാരം അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."