വിദൂരവിദ്യാഭ്യാസ ഹയര്‍സെക്കന്‍ഡറി കായികമേള: മലപ്പുറം ചാംപ്യന്‍മാര്‍
പാണ്ടിക്കാട്: കേരളത്തിന്റെ ഉത്തരമേഖലയില്‍ ഉള്‍പ്പെട്ട വിദൂരവിദ്യാഭ്യാസ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കായികമേള പാണ്ടിക്കാട് ആര്‍.അര്‍.ആര്‍ എഫ് മൈതാനത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലിങ് സെന്റര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ ഡേവിഡ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എ. പ്രഭാകരന്‍, പി.വി ശശിധരന്‍ സംസാരിച്ചു. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരത്തില്‍പരം വിദ്യാര്‍ഥികളാണ് കായികമേളയില്‍ പങ്കെടുത്തത്. 15 ഇനങ്ങളിലായി 28 മത്സരങ്ങളാണ് നടന്നത്. 141 പോയിന്റോടുകൂടി മലപ്പുറം ജില്ല ഓവറോള്‍ ചാംപ്യന്‍മാരായി. 95 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം നേടി. 140 പോയിന്റ് നേടി നളന്ദ കോളജ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളായി.
കായികമേളയുടെ രണ്ടാം ദിവസമായ ഇന്ന് കാലിക്കറ്റ് സര്‍വകലാശയുടെ വിദൂരവിദ്യാഭ്യാസ യു.ജി, പി.ജി വിദ്യാര്‍ഥികളുടെ കായികമേളകളാണ് നടക്കുക. ഇന്നത്തെ മത്സരങ്ങള്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."