HOME
DETAILS

ബാലനീതി നിയമം: കേന്ദ്രം മോഡല്‍ റൂള്‍ പുറത്തിറക്കി

  
backup
May 29 2016 | 20:05 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae

ശഫീഖ് പന്നൂര്‍

കോഴിക്കോട്: പുതിയ ബാലനീതി ആക്റ്റിനു കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം മോഡല്‍ റൂള്‍സ് പുറത്തിറക്കി. അടുത്തമാസം ഒന്‍പതാം തിയതിവരെ ഭേദഗതികള്‍ നിര്‍ദേശിക്കാനുള്ള അവസരമുണ്ട്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ മോഡല്‍ റൂളില്‍ നിലവിലുള്ളതിനേക്കാള്‍ അപ്രായോഗികമായ വ്യവസ്ഥകളാണുള്ളതെന്ന് ആരോപണമുണ്ട് . 50 കുട്ടികള്‍ക്ക് 49 ജീവനക്കാര്‍, ഒരു കുട്ടിക്ക് ഒരു ദിവസം 800 ഗ്രാം അരിയടക്കം 29 ഇനം ഭക്ഷണം തുടങ്ങിയ വ്യവസ്ഥകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
സ്ഥാപനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കാനും  തിരഞ്ഞെടുക്കാനുമുള്ള അധികാരം ശിശുക്ഷേമ സമതികള്‍ക്കു തന്നെയാണ്. ഭേദഗതികള്‍ സ്വീകരിച്ച ശേഷം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം റൂള്‍ പുറത്തിറക്കും. ഇതിനു ശേഷം സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന റൂളും പുറത്തിറക്കും. 2000 ലെ ബാലനീതി ആക്ട് പ്രകാരം 2007 ല്‍ പുറത്തിറക്കിയ കേന്ദ്ര റൂള്‍സിലെ വ്യവസ്ഥകളെക്കാളും അപ്രായോഗികമാണ് പുതിയ കേന്ദ്ര മോഡല്‍ റൂള്‍.
അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ പ്രവേശനം, സ്റ്റാഫ് പാറ്റേണ്‍ എന്നീ വിഭാഗങ്ങളില്‍ താങ്ങാനാവാത്ത വ്യവസ്ഥകളാണുള്ളത്. കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെ തീരുമാനിക്കുന്നതു പോലും ശിശുക്ഷേമ സമിതിയാണെന്ന നിബന്ധനയും മോഡള്‍ റൂളിലുണ്ട്.


ജില്ലാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥന്‍ ചെയര്‍മാനായുള്ള പത്തംഗ കമ്മിറ്റിക്കായിരിക്കും സ്ഥാപനത്തിന്റെ ഭരണാധികാരം. നിലവിലുള്ള സ്ഥാപന ഭാരവാഹികള്‍ക്ക് ജോലിക്കാര്‍ക്ക് ശമ്പളവും കുട്ടികള്‍ക്ക് ഭക്ഷണവും നല്‍കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നീ ചുമതലകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റു ജില്ലകളിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ശിശു ക്ഷേമ സമിതിയുടെ പ്രത്യേക അനുമതി വേണം എന്ന വ്യവസ്ഥയും വലിയ വെല്ലുവിളിയാവും.
2014 ലെ കേരള റൂള്‍സ് പ്രകാരം കേരളത്തിലെ അഗതി അനാഥ ശാലകളില്‍ അപ്രായോഗികമായ നിബന്ധകള്‍ നടപ്പാക്കാന്‍ ശിശുക്ഷേമ സമിതികള്‍ രംഗത്തു വന്നിരുന്നു. സമസ്തയുടെ പ്രതിനിധി സംഘം വകുപ്പ് മന്ത്രിയുമായി കൂടിയാലോചന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന നടത്തിപ്പിനു പ്രയാസം സൃഷ്ടിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.


പുതിയ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആയി സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമസ്തയുടേയും ഓര്‍ഫനേജ് കണ്‍ട്രേള്‍ ബോര്‍ഡിന്റേയും ആവശ്യ പ്രകാരം തിയതി ജൂണ്‍ 14 വരെ നീട്ടുകയായിരുന്നു. ശേഷം പ്രസ്തുത രജിസ്‌ട്രേഷനെതിരേ ചില സ്ഥാപനങ്ങള്‍ ഹൈകോടതിയെ സമീപിക്കുകയും ജൂലൈ ഏഴു വരെ സ്റ്റേ നേടുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ജൂലൈ 15 നകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ഇന്നലെ സമസ്തയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന നിയമ വിദഗ്ധരുടെ അടിയന്തര യോഗം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനു മോഡല്‍ റൂള്‍സിനു ഭേദഗതികള്‍ സമര്‍പ്പിക്കാനും എല്ലാ മതവിഭാഗങ്ങളുടെ സ്ഥാപനഭാരവാഹികളുടേയും സഹകരണത്തോടെ അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാനും നിയമ പോരാട്ടം ശക്തമാക്കാനും തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago